കോട്ടയം: തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തില്‍ ഇന്ന് കൊടിയേറും. തന്ത്രിമുഖ്യന്‍ താഴമണ്‍മഠം കണ്ഠരര് മോഹനരരിന്റെ കാര്‍മ്മികത്വത്തില്‍ വൈകിട്ട് 7നാണ് തൃക്കൊടിയേറ്റ്. 8ന് ഭാഗവത പാരായണം, 10ന് നാരായണീയം, 12ന് പാഠകം, ഉച്ചയ്ക്ക് 1ന് ശീതങ്കന്‍തുള്ളല്‍, 2ന് സംഗീതാരാധന, 3ന് തിരുവാതിര, 4ന് സംഗീതക്കച്ചേരി, 5ന് ഭജന, 6ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം എന്നിവ നടക്കും. 7.30ന് വെടിക്കെട്ട്. 8ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ടി.സി. രാമാനുജം അദ്ധ്യക്ഷത വഹിക്കും. എ. അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന മതപാഠശാല, യോഗ-ധ്യാന പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ വി.എന്‍. വാസവന് കലാപരിപാടികളുടെ ഉദ്ഘാടനവും വി. തിരുവെങ്കിടം ഗൗരീശങ്കരം കാരുണ്യ ചികിത്സാ പദ്ധതി ഉദ്ഘാടനനവും നിര്‍വ്വഹിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി സുവനീര്‍ പ്രകാശനം നടത്തും. എം. രാജഗോപാലന്‍ നായര്‍, കാണക്കാരി രവി, ജയശ്രീ ആര്, മുരളീധരക്കുറിപ്പ് വി.ജെ എന്നിവര്‍ സംസാരിക്കും. ജയകുമാര്‍ തിരുനക്കര സ്വാഗതവും ബാലജി ഷിണ്ഡെ നന്ദിയും പറയും. 9ന് ഭരതനാട്യം, 10ന് പ്രദീപ് പള്ളുരുത്തി, ദുര്‍ഗ്ഗ വിശ്വനാഥ് എന്നിവരുടെ ഗാനമേളയും നടക്കും.
















