മാനന്തവാടി : ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ശ്രീ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് 14ന് തുടക്കമാകും. ആറാട്ട് മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വയനാടിന്റെ ദേശീയോത്സവമായ ശ്രീ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം മാര്‍ച്ച് 14 മുതല്‍ 27 വരെയാണ് നടക്കുക. മഹോത്സവത്തിന് മുന്നോടിയായുള്ള വാള് എഴുന്നള്ളത്ത് 13ന് നടന്നു. പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍നിന്നും വാള് വള്ളിയൂര്ക്കാവിലെത്തിയതോടെ 14 ദിവസം നീണ്ടുനില്‍ക്കുന്ന ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഉത്സവം തുടങ്ങി ഏഴാംദിവസമാണ് കൊടിയേറ്റ് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്.
24ന് ഒപ്പന വരവും 27ന് ചിറക്കര, ജെസ്സി, തലപ്പുഴ, തേറ്റമല തുടങ്ങി വിവിധ ക്ഷേത്രങ്ങളില്നുന്നുള്ള അടിയറ എഴുന്നള്ളത്തുകള്‍ ക്ഷേത്രത്തിലെത്തും. 28ന് പുലര്‍ച്ചെ താഴെകാവില്‍ നടക്കുന്ന കോലംകൊറയോടെ മഹോത്സവത്തിന് സമാപനമാകുമെന്ന് ട്രസ്റ്റിമാരായ ഏച്ചോം ഗോപി, സി.എ.കുഞ്ഞിരാമന് നായര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ എ.കെ. ബാബു, ഉത്സവാഘോഷ കമ്മിറ്റി ചെയര്മാന് , കണ്‍വീനര്‍ പി.എം. ജ്യോതി പ്രസാദ്, കെ.ടി. പ്രഭാകരന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: