മാനന്തവാടി: നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്ലും സംസ്ഥാന കായിക യുവജന ഡയരക്ടരേറ്റും ചേര്‍ന്ന് സംസ്ഥാനതല എന്‍ഡാര്‍ട്ട് ദുരന്ത നിവാരണ പരിശീലന ക്യാമ്പ് മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടത്തി. പ്രിന്‍സിപ്പാള്‍ ഡോ. വി.എസ്.അനിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കണ്ണോളി മുഹമ്മദ് അധ്യക്ഷത വഹിച്ചു. നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ സംസ്ഥാന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് , തലപ്പുഴ എ.എസ്.ഐ തോമസ് ടി.വി, പ്രോഗ്രാം ഓഫീസര്‍ ആബിദ് തറവട്ടത്ത് , ക്യാമ്പ് ഡയരക്ടര്‍ കെ.രാജേന്ദ്രന്, സി.എ.രവീന്ദ്രന്,വി. കൃഷ്ണകുമാര്‍ ,പി. അപര്‍ണ്ണ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ കാമ്പസുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ദുരന്ത നിവാരണവും സാഹസികതയുമായി ബന്ധപ്പെട്ട ത്രിദിന പരിശീലനത്തില്‍ പങ്കെടുത്തു. ഫ്ലയിംഗ് ഫോക്സ് , ബര്‍മ്മ ബ്രിഡ്ജ് , റിവര്‍ ക്രോസിംഗ് , ഫയര്‍ വാക്ക് തുടങ്ങീ നിരവധി സാഹ്സിക പ്രകടനങ്ങളും പ്രഥമ ശുശ്രൂഷ , ദുരന്ത നിവാരണം തുടങ്ങീ വിഷയങ്ങളില്‍ ക്ലാസ്സുകളും നടന്നു. തിരുവനന്തപുരത്തെ അക്കാദമി ഫോര്‍് മൗണ്ടനീയരിംഗ് ആന്റ് അഡ്വഞ്ചര്‍ സ്പോര്‍്ട്സ് എന്ന സംഘടനയാണ് പരിശീലനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: