അമ്പലവയല്‍ : അമ്പലവയല്‍ പഞ്ചായത്തിലെ സ്വതന്ത്ര്യസമര സുവര്‍ണജൂബിലി മന്ദിരത്തിന്റെ നിര്‍മാണത്തിലും ഈ ബില്‍ഡിങില്‍ മദ്യശാല അനുവദിച്ചതിലും ക്രമക്കേടുണ്ടെന്ന് സിവില്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം ‘ഭാരവാഹികള്‍ പത്രാസമ്മേളനത്തില്‍ ആരോപിച്ചു. 2014-15 വര്‍ഷത്തിലെ വാര്‍ഷിക വികസന പദ്ധതികള്‍ നിശ്ചയിക്കുന്നതിന് പ്രസിദ്ധീകരിച്ച കരട് പദ്ധതി രേഖയിലോ, ഗ്രാമസഭാ യോഗങ്ങളിലോ ഇപ്രകാരം ഒരു പദ്ധതി നിര്‍ദേശവും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പരസ്യപ്പെടുത്തിയ പഞ്ചായത്തുയോഗ നോട്ടിസിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെ 19 ലക്ഷം രൂപ ചെലവില്‍ ഷോപ്പിംഗ് സെന്റര്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവിലുള്ള സാംസ്ക്കാരിക നിലയത്തിന് മുകളിലായി നിര്‍മാണപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. ഈ ബില്‍ഡിങ്ങിന്റെ ഒന്നാം നിലയിലാണ് ബീവറേജ് കോര്പ്പറേഷന് ഔട്ട്ലറ്റ് നല്‍കുന്നത്. സാംസ്ക്കാരിക നിലയത്തിന്റെ ഒന്നാം നിലയില്‍ വിദേശമദ്യശാല നല്‍കുന്നതിന് കോണ്‍ഗ്രസ്’ഭരിക്കുന്ന പഞ്ചായത്ത്’ഭരണസമിതി തീരുമാനത്തിനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ കെപിസിസിക്ക് പരാതിനല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് ഈ നീക്കവുമായി മുന്നോട്ട് പോവുകയാണ്. സാംസ്ക്കരികനിലയത്തില് ഒരു കാരണവശാലും മദ്യശാല പ്രവര്‍ത്തിക്കരുതെന്നും ‘ഭാരവാഹികള്‍ പറഞ്ഞു. കെട്ടിട നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചും മതിയായ സുരക്ഷ ഒരുക്കാതെയുമാണ്. ഈ പദ്ധതി ഷോപ്പിങ് സെന്ററിന് അനുയോജ്യവുമല്ല. കൂടാതെ 2014 മാര്‍ച്ചില്‍ ഒന്നരലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിര്‍മിച്ച ടോയ്ലറ്റ് നിലവിലിരിക്കെ പുതിയ ടോയ്ലറ്റ് നിര്‍മിക്കുന്നതിലും അഴിമതിയുണ്ട്. സുവര്‍ണജൂബിലി മന്ദിരത്തിന്റെ ഒന്നാം നില നിര്‍മാണത്തിലെ അഴിമതികളും ക്രമക്കേടുകളും സംബന്ധച്ച് നിയമ നടപടികള്‍ സ്വീകരിക്കണം. അടച്ചുപൂട്ടികിടക്കുന്ന സാംസ്ക്കാരിക നിലയം വൃദ്ധജനങ്ങള്‍ക്കും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും തുറന്ന് കിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ഫോറം ‘ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ വാസുദേവന്‍, സെക്രട്ടറി മത്ത്യാസ്, കണക്കയില്‍ കുഞ്ഞുമുഹമ്മദ്, കുന്നത്ത് മുഹമ്മദ്, പി.ആര്.ഉണ്ണികൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: