പത്തനംതിട്ട: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലടക്കം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പോലീസ് രാത്രികാല പരിശോധന നടത്തി. വിവിധ ക്രിമിനല്‍ കേസുകളില്‍ ജാമ്യമില്ലാ വാറണ്ടുള്ള 97 പേരേയും ഗുരുതര കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് ഒളിവിലായിരുന്ന 13 പ്രതികളേയും അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി. പൊതു സ്ഥലത്ത് പുകവലിച്ചതിന് 68 പേര്‍ക്ക് പിഴ ചുമത്തി.
മദ്യപിച്ച് വാഹനമോടിച്ചതിന് 108 കേസുകളും നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് ഒരു ക്രിമിനല്കേസടക്കം 252 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പുറമേ വാഹന പരിശോധനയില്‍ 78700രൂപാ പിഴ ഇടാക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സബ് ഡിവിഷന് ഓഫീസര്‍മാരുടെ അധികാര പരിധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെകൂടി ഉള്‍പ്പെടുത്തിയാണ് രാത്രി പരിശോധന നടത്തിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ശന സുരക്ഷാ പരിശോധനകള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ടി.നാരായണന് ഐപിഎസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: