ആലപ്പുഴ: ജില്ലയില്‍ ബിജെപിയുടെ ഗൃഹസമ്പര്‍ക്കയജ്ഞവും നിധിസമാഹരണവും ആരംഭിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും നേതാക്കളും പ്രവര്‍ത്തകരും സജീവമായി പങ്കെടുത്തു. നൂറു കണക്കിന് സ്‌ക്വാഡുകളാണ് ഇന്നലെ രംഗത്തിറങ്ങിയത്. ബൂത്തുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. എല്ലാ വീടുകളും സമ്പര്‍ക്കം ചെയ്യും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ വോട്ടര്‍മാരേയും നേരില്‍ കണ്ട് ആശയവിനിമയം നടത്തുന്നതിനുവേണ്ടിയാണ് ഗൃഹസമ്പര്‍ക്കം നടത്തുന്നത്.
ബിജെപി തൊപ്പിയും ഷാളും താമര ചിഹ്നവും ധരിച്ച് കൊടിയും പിടിച്ചാണ് ഓരോ സ്‌ക്വാഡുകള്‍ സമ്പര്‍ക്കം നടത്തുന്നത്. ഇതിനോടൊപ്പം തെരഞ്ഞെടുപ്പ് നിധി ശേഖരണവും ആരംഭിച്ചു. ഗൃഹസമ്പര്‍ക്കം ഒരാഴ്ച നീണ്ടു നില്‍ക്കും.
















