ചേര്‍ത്തല: കീടനാശിനി മരുന്നു കമ്പനിക്കാരുടെ വധഭീഷണി, പ്രശസ്ത പാരമ്പര്യ നാട്ടു വൈദ്യന്‍ മോഹനന്‍ വൈദ്യര്‍ ചികിത്സ നിര്‍ത്താനൊരുങ്ങുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് വൈദ്യര്‍ ഇക്കാര്യം അറിയിച്ചത്. ആരോഗ്യരംഗത്തെ തട്ടിപ്പുകളെ തുറന്ന് കാട്ടിയതിനും കാര്‍ഷിക രംഗത്തെ കീടനാശിനി പ്രയോഗത്തിനെതിരെ ജനങ്ങളെ ബോധവത്കരിച്ചതിന്റെയും പേരില്‍ നാളുകളായി വൈദ്യര്‍ക്ക് നേരെ പലവിധ ഭീഷണികള്‍ ഉയര്‍ന്നിരുന്നുവത്രെ. ജില്ലാ പോലീസ് മേധാവിക്കും മാരാരിക്കുളം പോലീസിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ലൈസന്‍സോടെയാണ് താന്‍ ചികിത്സിക്കുന്നതെന്നും വൈദ്യര്‍ പറഞ്ഞു.
















