Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോവൂര്‍ കുഞ്ഞുമോന് സീറ്റ് നല്‍കുന്നതില്‍ സിപിഎമ്മില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 03:56 pm IST
in Kollam

കുന്നത്തൂര്‍: സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് നോട്ടമുണ്ടായിരുന്ന സീറ്റ് ആര്‍എസ്പി വിട്ടുവന്ന കോവൂര്‍കുഞ്ഞുമോന് നല്‍കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മില്‍ ഭിന്നത.

കുന്നത്തൂര്‍ സീറ്റ് ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച സോമപ്രസാദിന് രാജ്യസഭാംഗത്വം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ അത് നല്‍കിയിട്ടും കുന്നത്തൂരില്‍ സിപിഎമ്മിലുണ്ടായിരിക്കുന്ന ഈ ഭിന്നിപ്പ് മാറിയില്ലെന്ന് നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. സിപിഎം വോട്ടുകള്‍ വാങ്ങി ജയിച്ച കുഞ്ഞുമോന്‍ ആര്‍എസ്പി വഞ്ചനാപരമായ നിലപാടെടുത്ത് യുഡിഎഫിനൊപ്പം നിന്നപ്പോള്‍ അതിനെ പിന്തുണയ്‌ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. അന്ന് മണ്ഡലത്തില്‍ സിപിഎമ്മിനെതിരെ പ്രചരണ നടത്തിയത് കോവൂര്‍ കുഞ്ഞുമോനായിരുന്നു. ഇത് അത്രവേഗം മറക്കാന്‍ കഴിയില്ലെന്ന് ജില്ലയിലെ ഒരു പ്രമുഖ നേതാവ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാക്കുകള്‍ പാര്‍ട്ടിയിലെ ചേരിതിരിവ് വ്യക്തമാക്കുന്നു.

കുഞ്ഞുമോന് കുന്നത്തൂര്‍ സീറ്റ് നല്‍കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെയും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാന കമ്മിറ്റി കുഞ്ഞുമോന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ പച്ചകൊടി കാണിച്ചാലും കുന്നത്തൂരിലെ സിപിഎമ്മിലെ ഒരു പക്ഷം അംഗീകരിക്കാനിടയില്ല. അങ്ങനെയെങ്കില്‍ ഇവര്‍ പ്രചരണങ്ങളില്‍ നിന്നും മറ്റും വിട്ടുനില്‍ക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ആര്‍എസ്പി എല്‍ഡിഎഫ് വിട്ടതോടെ ഒട്ടുമിക്ക പഞ്ചായത്ത് സീറ്റുകളും കൈപിടിയില്‍ ഒതുക്കാമെന്നായിരുന്ന സിപിഎം നേതാക്കളുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ആ പ്രതീക്ഷ തെറ്റിച്ച് കൊണ്ടാണ് കുഞ്ഞുമോന്‍ മറുകണ്ടം ചാടിയത്. ഈ നീക്കത്തില്‍ ക്ഷുഭിതരായ സിപിഎം നേതാക്കളാണ് വിവിധ കോണുകളില്‍ നിന്ന് കുഞ്ഞുമോനെതിരെ ശബ്ദമുയര്‍ത്തുന്നത്. കുഞ്ഞുമോന്‍ ഇവിടെ നിന്നും എല്‍ഡിഎഫ് ലേബലില്‍ മത്സരിച്ച് വിജയിച്ചാല്‍ അത് ഈ നേതാക്കളുടെ പ്രതീക്ഷക്ക് വലിയ തിരിച്ചടിയാകും. അതിനാല്‍ നിസഹകരണത്തിലൂടെ കുഞ്ഞുമോനെ തോല്‍പ്പിക്കാനാകും ഈ പക്ഷം ശ്രമിക്കുകയെന്നാണ് വിവരം. അണികളെ കുഞ്ഞുമോനെതിരെ തിരിക്കാനും സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കള്‍ ശ്രമം തുടങ്ങി. അതിനായി കുഞ്ഞുമോന്‍ സിപിഎമ്മിനെതിരെ നടത്തിയ പ്രചാരണങ്ങള്‍ കുത്തിപൊക്കി കൊണ്ടുവരാനാണ് ഇവരുടെ നീക്കം. എക്കാലവും എല്‍ഡിഎഫിനൊപ്പം നിന്നിട്ടുള്ള കുന്നത്തൂര്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് ഭൂരിപക്ഷം സമ്മാനിച്ചത്. ഇത് കുഞ്ഞുമോന്റെ സിപിഎം വിരുദ്ധ പ്രചാരണം കൊണ്ടാണെന്ന് തെളിയിക്കാനൊരുങ്ങുകയാണ് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

Kerala

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.