Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വികസനങ്ങള്‍ക്ക് പകരം വിവാദങ്ങളുടെ മണ്ഡലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 03:54 pm IST
in Kollam

പത്തനാപുരം: വികസനങ്ങള്‍ക്ക് പകരം വിവാദങ്ങളില്‍ മാത്രം നിറഞ്ഞു നിന്ന മണ്ഡലം. കാടുകളും മലകളും കുന്നുകളും നിറഞ്ഞ പത്തനാപുരം നിയോജക മണ്ഡലം ഭൂമിശാസ്ത്രപരമായി കേരളത്തിലെ വലിയ നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ്. കര്‍ഷകരും കശുവണ്ടിതൊഴിലാളികളും തോട്ടം തൊഴിലാളികളും നിര്‍ണായകമായ ഇവിടെ അരലക്ഷത്തിലധികം തൊഴിലാളി വോട്ടുകള്‍ മാത്രം ഉണ്ട്. 25 ഓളം കശുവണ്ടി ഫാക്ടറികളിലായി പതിനയ്യായിരത്തോളം കശുവണ്ടി തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇതിനു പുറമേ തോട്ടം തൊഴിലാളികളും സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാമിംഗ് കോര്‍പറേഷന്റേതടക്കം ചെറുതും വലുതുമായ ധാരാളം തോട്ടങ്ങളും മണ്ഡലത്തിലുണ്ട്.

പത്തനാപുരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കേരളപ്പിറവിക്ക് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പത്തനാപുരം സിപിഐക്ക് ഒപ്പമായിരുന്നു. സിപിഐയുടെ പ്രമുഖ നേതാക്കളായ ഇ.കെ.പിള്ള, ഇ.ചന്ദ്രശേഖരന്‍നായര്‍, എന്‍.രാജഗോപാലന്‍നായര്‍, പി.കെ.രാഘവന്‍, കെ.പ്രകാശ്ബാബു എന്നിവരെ നിയമസഭയിലെത്തിച്ചു. 1960ല്‍ ആണ് പത്തനാപുരം നിയോജക മണ്ഡലം ആദ്യമായി വലതുപക്ഷ ചായ്‌വ് പ്രകടിപ്പിച്ചത്. സിറ്റിംഗ് എംഎല്‍എ എന്‍.രാജഗോപാലന്‍ നായരെ 4535 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍.ബാലകൃഷ്ണപിള്ള പരാജയപ്പെടുത്തി. ബാലകൃഷ്ണ പിളളയുടെ 25-ാം വയസിലായിരുന്നു ഈ അപ്രതീക്ഷിത വിജയം എന്നതും ശ്രദ്ധേയമാണ്. പിന്നീടങ്ങോട്ട് ഇടതും വലതും മാറിമാറി ഭരിച്ചു.

2011ലെ നിയമാസഭാ തെരഞ്ഞെടുപ്പിലാണ് അച്ഛന്റെ പിന്‍ഗാമിയായി സിനിമാതാരം എന്ന ശോഭയോടെ കെ.ബി.ഗണേഷ്‌കുമാര്‍ എത്തുന്നത്. ഇടതുപക്ഷ എംഎല്‍എയായ കെ.പ്രകാശ്ബാബുവിനെ പരാജയപ്പെടുത്തിയാണ് ഗണേശന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ കെ.ആര്‍.ചന്ദ്രമോഹനനെയും ഗണേഷന്‍ പരാജയപ്പെടുത്തി. 2011ല്‍ സിപിഐയുടെ കയ്യില്‍ നിന്നും സിപിഎം മണ്ഡലം തിരിച്ചുപിടിക്കുകയും ഗണേശനെതിരെ സ്ഥാനാര്‍ത്ഥിയായി അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കെ.രാജഗോപാലനെ രംഗത്തിറക്കുകയും ചെയ്തു. എന്നാല്‍ ഇരുപത്തയ്യായിരം വോട്ടുകള്‍ക്ക് രാജഗോപാല്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. മോഹനവാഗ്ദാനങ്ങള്‍ നല്‍കി കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഗണേഷ്‌കുമാര്‍ പത്തനാപുരത്തെ ജനങ്ങളെ പറ്റിക്കുകയായിരുന്നു എന്നതാണ് വാസ്തവം. വലതുപക്ഷത്തു നിന്നും ഇടതു പക്ഷത്തേക്ക് ചേക്കേറിയ ഗണേഷന് ഇത്തവണ വെല്ലുവിളികള്‍ ഏറെയാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ഗണേഷന്റെ ആകെ സംഭാവന എെന്തന്നാല്‍ രണ്ട് പാലവും ചെമ്പനരുവിയില്‍ വൈദ്യുതി എത്തിച്ചതും മാത്രമാണ്. മറ്റൊരു വികസന പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ നടപ്പാക്കിയിട്ടില്ല.

മുഴുവന്‍ സമയം ഡോക്ടര്‍മാരുളള ഒരു സര്‍ക്കാര്‍ ആശുപത്രി എന്നത് ഇനിയും സ്വപ്‌നമായി നില്‍ക്കുന്നു. മൂത്രപ്പുരയും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത സംസഥാനത്തെ ഏക കെഎസ്ആര്‍ടിസി ഡിപ്പോയും പത്തനാപുരത്തിന് അവകാശപ്പെട്ടതാണ്. വേനല്‍ കടുക്കുമ്പോഴും നിര്‍മ്മാണം പൂര്‍ത്തിയായ പൂക്കുന്നിമല കുടിവെള്ളപദ്ധതി ഇനിയും പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയിട്ടില്ല. പത്തനാപുരം ആസ്ഥാനമാക്കി താലൂക്ക് കൊണ്ടുവന്നത് താനാണന്ന് ഗണേഷ്‌കുമാര്‍ വാദിക്കുമ്പോള്‍ അത് തങ്ങളുടെ സംഭാവനയാണെന്ന് യുഡിഎഫുകാരും പ്രചരിപ്പിക്കുന്നു. നിയോജക മണ്ഡലത്തിന്റെ സമസ്ത മേഖലയിലും തന്റെ വികസനം എത്തി എന്ന് ഗണേഷന്‍ പറയുമ്പോള്‍ തികഞ്ഞ പരാജയമായിരുന്നു എന്നതാണ് സത്യം.

ജില്ലയുടെ കിഴക്കെ അറ്റത്തെ നിയോജക മണ്ഡലങ്ങളിലൊന്നായ പത്തനാപുരം വിവാദങ്ങളിലൂടെ മാത്രമായിരുന്നു എന്നും അറിയപ്പെട്ടിരുന്നത്. കാമുകിയുടെ ഭര്‍ത്താവിന്റെ അടികൊണ്ട എംഎല്‍എ, ഭാര്യയെ മര്‍ദിച്ച എംഎല്‍എ, അച്ഛന്റെയും മകന്റെയും ഏറെക്കാലം നീണ്ടു നിന്ന കലഹം, പ്രതിപക്ഷ നേതാവിനെ കാമഭ്രാന്തന്‍ എന്നു വിശേഷിപ്പിച്ച എംഎല്‍എ, സോളാര്‍ അഴിമതി കേസിലെ പ്രതിയായ സരിതയുമായുളള ബന്ധം തുടങ്ങിയവയാണ് ഗണേഷ് കുമാര്‍ എന്ന എംഎല്‍എ പത്തനാപുരത്തിന് നല്‍കിയ സംഭാവനകള്‍.

നഗരത്തിലെ പ്രധാന പാതകളും ഗ്രാമീണ പാതകളും എല്ലാം തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോ സ്ഥലസൗകര്യത്തോടെ നിര്‍മ്മിക്കുമെന്ന് പറഞ്ഞതും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. പൊതുമാര്‍ക്കറ്റിലെ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനമോ, ശ്മശാനത്തിന് വേണ്ടിയുളള നടപടികള്‍ സ്വീകരിക്കാനോ ഗണേഷ്‌കുമാറിന് സാധിച്ചില്ല.

വസ്തുവില്ലാത്ത പല നിര്‍ധനകുടുംബങ്ങളും വീട് പൊളിച്ചുമാറ്റി മ്യതദേഹം മറവ് ചെയ്യേണ്ട അവസ്ഥയാണ് ഇവിടെ ഉള്ളത്. കാലകാലങ്ങളായി ശബരിമല തീര്‍ഥാടകരെ ദ്രോഹിക്കുന്ന നിലപാടാണ് എംഎല്‍എ ചെയ്തുവരുന്നത്. തീര്‍ത്ഥാടകര്‍ക്ക് കല്ലുംകടവില്‍ ഇടത്താവള സൗകര്യം ഒരുക്കാന്‍ വേണ്ടി യാതൊരു നടപടിയും ഗണേഷ്‌കുമാര്‍ കൈകൊണ്ടിട്ടില്ല. കവല പ്രസംഗങ്ങളില്‍ പൊതുജനത്തെ കൈയ്യിലെടുക്കാന്‍ വേണ്ടി പൊട്ടിക്കരയുന്നതാണ് ഗണേഷന്റെ പുതിയ അടവ് തന്ത്രം.

പത്തനാപുരം സീറ്റ് കേരളകോണ്‍ഗ്രസിന് വേണ്ടി ഗണേഷന്‍ കുത്തകയാക്കിയതോടെ അവസരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കുറി വലിയ പ്രതീക്ഷയിലായിരുന്നു. ഗണേഷനും പിള്ളയും എല്‍ഡിഎഫ് പാളയത്തിലേക്ക് പോയതോടെ ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ കുപ്പായമിട്ട് കാത്തിരുന്നവര്‍ക്ക് മേല്‍ ഇടിത്തീപോലെയായി സിനിമാതാരം ജഗദീഷിന്റെ വരവ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് തന്നെ പത്തനാപുരത്ത് മത്സരിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായി കഴിഞ്ഞു.

പത്തനാപുരം, പിറവന്തൂര്‍, വിളക്കുടി, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍, മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളാണ് നിയോജക മണ്ഡലത്തില്‍ ഉള്ളത്. ഗണേഷനെതിരെ വിളിച്ച മുദ്രാവാക്യങ്ങളെല്ലാം ഇനി തിരുത്തി വിളിക്കേണ്ട ഗതികേടിലാണ് പത്തനാപുരത്തെ മൂത്തതും മൂക്കാത്തുമായ സഖാക്കന്മാര്‍.

പോരാട്ടം കടുക്കുന്ന പത്തനാപുരത്ത് സിനിമാനടന്‍ കൊല്ലം തുളസിയാകും ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. 2016 ജനുവരി 14 വരെയുള്ള കണക്കനുസരിച്ച് നിയോജക മണ്ഡലത്തില്‍ 88157 പുരുഷന്മാരും 98856 സ്ത്രീകളും ഉള്‍പ്പെടെ 187013 വോട്ടര്‍മാരുണ്ട്. രാഷ്‌ട്രീയ ധാര്‍മ്മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മണ്ഡലത്തിന്റെ പ്രതിച്ഛായ തകര്‍ത്ത മുന്നണികളെ പാഠംപഠിപ്പിക്കുന്ന തീരുമാനത്തിലാണ് നിയോജകമണ്ഡലത്തിലെ വോട്ടര്‍ന്മാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.