മുണ്ടക്കയം: മറ്റെല്ലാ രാഷ്‌ട്രീയ കക്ഷികളും ബിജെപിക്കെതിരെ ഒരുമിച്ചു നിന്നിട്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറിയതുപോലുള്ള അത്ഭുതം കേരളത്തിലും സംഭവിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മറ്റി സംഘടിപ്പിച്ച ശില്‍പശാല മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളും മാറിമാറിയുള്ള ഭരണം മൂലം കേരളം എല്ലാ മേഖലയിലും പിന്നാക്കം പോയതായി എം.ടി. രമേശ് പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം സംയോജകന്‍ ബി. രാജീവ്, കെ.പി. സനല്‍, കെ.ബി. മധു തുടങ്ങിയവര്‍ സംസാരിച്ചു.
















