തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി പതാകയും തിരുവനന്തപുരത്ത് വിഎസ്ഡിപി സംഘടിപ്പിച്ച വൈകുണ്ഠസ്വാമി 207-ാം ജയന്തി ആഘോഷത്തില്‍ പുറത്തിറക്കി. പങ്കജകസ്തൂരി ചെയര്‍മാന്‍ ഡോ ജെ. ഹരീന്ദ്രന്‍നായരാണ് പതാക ചടങ്ങില്‍ പുറത്തിറക്കിയത്. വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. കെ. ദാസ് (ജനറല്‍ സെക്രട്ടറി), നെല്ലിമൂട് ശ്രീധരന്‍, കോട്ടുകാല്‍ക്കോണം സുനില്‍ (വൈസ് പ്രസിഡന്റുമാര്‍), വലിയവിള സോമശേഖരന്‍ (ട്രഷറര്‍), പൊറ്റേക്കട സന്തോഷ്, വി.ടി. മോഹനന്‍, എം.വി. മോഹനന്‍, ബാലരാമപുരം ചന്ദ്രന്‍ (സെക്രട്ടറിമാര്‍). തുളസീധരന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും ജിമ്മിരാജ് ജില്ലാ സെക്രട്ടറിയുമാണ്. ആര്‍. ജോസ്, കാഞ്ഞിരംപാറ രഘു, ആശ്രമം അനില്‍, കഴക്കൂട്ടം അശോകന്‍, മാറനെല്ലൂര്‍ അജി, നെയ്യാറ്റിന്‍കര റെജി, ധനുവച്ചപുരം പ്രശാന്ത്, കരകുളം ഷിബു എന്നിവര്‍ യഥാക്രമം തിരുവ
വിഎസ്ഡിപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച വൈകുണ്ഠ സ്വാമിയുടെ 207-ാം ജയന്തി ആഘോഷം ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്യുന്നു. വിഷ്ണുപുരം ചന്ദ്രശേഖരന്‍, ജോസ് കുറ്റിയാനി, എം. വിജയകുമാര്‍, പി.പി. മുകുന്ദന്‍ തുടങ്ങിയവര്‍ സമീപം
നന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശ്ശാല, നെടുമങ്ങാട് നിയോജകമണ്ഡലങ്ങളുടെ പ്രസിഡന്റുമാരാണ്. വൈകുണ്ഠസ്വാമി 207-ാം ജയന്തി ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആധ്യക്ഷം വഹിച്ചു. പി.പി. മുകുന്ദന് വിഎസ്ഡിപിയുടെ ഈ വര്‍ഷത്തെ മാനവസേവാ പുരസ്‌കാരം ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ സമ്മാനിച്ചു. ഫാദര്‍ ക്രിസ്റ്റഫര്‍, ജോസ് കുറ്റിയാനി എന്നിവര്‍ പങ്കെടുത്തു. കോട്ടുകാല്‍ക്കോണം സുനില്‍ സ്വാഗതവും കെ. ദാസ് നന്ദിയും പറഞ്ഞു. നല്ല ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നെല്ലിമൂട് ശ്രീധരനെയും തുടര്‍ച്ചയായി 99 തവണ രക്തം ദാനം ചെയ്ത നെല്ലിമൂട് ബൈജുവിനെയും പൊന്നാട അണിയിച്ച് ചന്ദ്രശേഖരന്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: