അമ്പലവയല്‍ : വയനാടിന്റെ നഷ്ടപ്പെട്ട സാംസ്കാരിക പൈതൃകം തിരിച്ചുപിടിക്കേണ്ടത് അനിവാര്യമായി തീര്‍ന്നിരിക്കുകയാണെന്ന് തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്. തപസ്യ കലാ സാഹിത്യ വേദിയുടെ അമ്പലവയല്‍ യൂണിറ്റ് രൂപികരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ പരിസ്ഥിതി രംഗം നേരിടുന്ന പ്രശ്നത്തില്‍ തപസ്യ സാംസ്ക്കാരിക തീര്‍ത്ഥയാത്ര ഉയര്‍ത്തിപിടിച്ച എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്ക്കാരം എന്നീആശയങ്ങളെ സമൂഹത്തിന്റെ സര്‍വ്വമേഖലകളിലും ചര്‍ച്ചചെയ്യണമെന്നും പരിഹാരത്തിനാവശ്യമായ കര്‍മ്മപദ്ധതികള്‍ വയനാടിന്റെ പശ്ചാത്തലത്തില്‍ ആവിഷ്ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ. അരുണ്‍കുമാര്‍, ആര്.കെ.അനില്‍, കെ.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി എന്‍.ശിവദാസന്‍ മാസ്റ്റര്‍(പ്രസിഡണ്ട്), ഡി.റോയി(വൈ.പ്രസിഡണ്ട്), എം.ബി.ദിലീപ്(സെക്രട്ടറി), അഡ്വ.എന്‍.രഞ്ജിത്ത്(ജോ.സെക്രട്ടറി), പി.പി.രാജേഷ്(ഖജാന്‍ജി), അജിമാസ്റ്റര്, വിജേഷ് എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: