കോട്ടയം: രാജ്യാന്തര നിലവാരത്തില്‍ കോട്ടയത്ത് നിര്‍മ്മിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് കേന്ദ്രവിഹിതമായി ആറ് കോടിരൂപ കിട്ടിയിട്ടുണ്ടെന്നും, ഈ വിവരം കോട്ടയത്തെ എംപിയും മന്ത്രിയും മറച്ചുവച്ചുകൊണ്ടാണ് കേന്ദ്രത്തില്‍ നിന്നും കോട്ടയത്തിന് ഒന്നും ലഭിച്ചില്ലായെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി. നാഗമ്പടത്ത് നിര്‍മ്മാണമാരഭിച്ചപ്പോള്‍ കേന്ദ്രവിഹിതത്തിന്റെ ആദ്യഗഡുവായ 3.87 കോടി രൂപ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ലഭിച്ചിരുന്നു. കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് പ്രാരംഭഘട്ടത്തില്‍ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ കേന്ദ്രവിഹിതം ലഭിച്ചത് മറച്ചുവെച്ചതുകൊണ്ടാണ് പ്രചരണ കോലാഹലം ജില്ലയിലെ വികസനപദ്ധതികള്‍ക്ക് കേന്ദ്രസഹായവും വിഹിതവും ലഭിച്ചിട്ടുണ്ടെന്നിരിക്കെ ഇതിന്റെയെല്ലാം ക്രെഡിറ്റ് മന്ത്രി ഹൈജാക്ക് ചെയ്യുകയാണെന്ന് എന്‍.ഹരി പറഞ്ഞു. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലും ഓരോ നിയമസഭാ മണ്ഡലത്തിലും കേന്ദ്രഫണ്ട് ലഭിച്ച പദ്ധതികള്‍ ഏതൊക്കെയെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
















