കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി തേടലും പരാതി നല്‍കലും ഇത്തവണ പൂര്‍ണമായും ഓണ്‍ലൈനായി. തെരഞ്ഞെടുപ്പ് കമീഷന്റെ ഇ-അനുമതി(http://eanumathi.kerala.gov.in)എന്ന വെബ്സൈറ്റ് മുഖേന അനുമതിയും ഇ-പരിഹാരം (http://epariharam.kerala.gov.in)എന്ന വെബ്സൈറ്റ്മുഖേന പരാതിപരിഹാരവുംനടത്തും. തെരഞ്ഞെടുപ്പിന് കമീഷന് വാഹനം ഏര്‍പ്പാടാക്കുന്നതിന് ഇ-വാഹനം(http://evahanam.kerala.gov.in) എന്ന വെബ്സൈറ്റും രൂപകല്പന ചെയ്തിട്ടുണ്ട്.
യോഗം നടത്താനും ലൗഡ് സ്പീക്കറിനുമുള്ള അനുമതിക്കുള്ള അപേക്ഷ, വാഹന പെര്‍മിറ്റിനുള്ള അപേക്ഷ, ജാഥ നടത്താനും ലൗഡ് സ്പീക്കറിനുമുള്ള അപേക്ഷ, തെരുവുയോഗം നടത്താനും ലൗഡ് സ്പീക്കറിനുമുള്ള അപേക്ഷ, ഹെലികോപ്റ്ററിനും ഹെലിപാഡിനുമുള്ള അപേക്ഷ, പ്രസംഗപീഠം നിര്‍മിക്കാനും ബാരിക്കേഡിനുമുള്ള അപേക്ഷ എന്നിവ ഇ-അനുമതി വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ പ്രതിനിധി, പാര്‍ട്ടിയുടെ പ്രതിനിധി, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്കോ മറ്റുള്ളവര്‍ക്കോ അനുമതിക്ക് അപേക്ഷിക്കാം.
ഇ-പരിഹാരം വെബ്സൈറ്റില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്കി ലഭിക്കുന്ന ഒറ്റത്തവണ പാസ്വേഡ് ഉപയോഗിച്ച് വേണം പരാതി രജിസ്റ്റര്‍ ചെയ്യാന്‍. സ്ഥാനാര്‍ഥിക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പൗരന്മാര്ക്കോ പരാതിയോ നിര്‍ദേശമോ എന്തെങ്കിലും വിവരമോ നല്‍കാം. തെരഞ്ഞെടുപ്പ് സംബന്ധമായതോ വോട്ടര്‍പട്ടിക/തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധമായതോ ആയ പരാതികള്‍ നല്‍കാം. ഈ വെബ്സൈറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതും പരാതികള്‍ക്ക് 24 മണിക്കൂറിനകം പരിഹാരം കാണുന്നതുമായിരിക്കും. അതേസമയം, അടിയന്തിര സാഹചര്യത്തില്‍ ഫോണ്‍ മുഖേനയോ നേരിട്ടോ പരാതി നല്കാവുന്നതുമാണ്. ഈ പരാതികളും വെബ്സൈറ്റ് മുഖേനയായിരിക്കും രേഖപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: