മാവേലിക്കര: റയില്‍വെ സ്റ്റേഷനു സമീപത്ത് കാടിന് രണ്ടു തവണ തീപിടിച്ചു. രാവിലെ പതിനൊന്നര, വൈകിട്ട് ആറരയ്‌ക്കുമാണ് തീപിടുത്തമുണ്ടായത്.
റയില്‍വെ സ്റ്റേഷന് തെക്ക് ഭാഗത്തുള്ള കാടിനാണ് തീപിടിത്തമുണ്ടായത്. മാവേലിക്കര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കഴിഞ്ഞ ദിവസം പ്ലാറ്റ് ഫോമിനു സമീപവും പുല്ലിന് തീപിടിച്ചിരുന്നു.
റയില്‍വെയുടെ സ്ഥലത്ത് കുറ്റിക്കാടുകള്‍ വളര്‍ന്ന് അവ കടുത്ത വേനലില്‍ ഉണങ്ങിനില്‍ക്കുന്നതാണ് തീപിടുത്തതിന് കാരണമാകുന്നത്.
ഇത് വെട്ടികളയണെമെന്ന് സമീപവാസികളും യാത്രികരും ആവശ്യമുന്നയിച്ചിട്ടും റയില്‍വെ അതിനു തയ്യാറായിട്ടില്ല.
















