Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാനാത്വത്തില്‍ ഏകത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 08:11 pm IST
inSamskriti

ചെറുപ്പകാലത്തെ ചില കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മവരുന്നു. കടല്‍ത്തീരത്തെ കുടുംബത്തിലായിരുന്നു യുഎന്റെജനനം. വീട്ടില്‍ പശു ഉണ്ടായിരുന്നു. വീട്ടുജോലികള്‍ എല്ലാം അമ്മചെയ്തിരുന്നു. തൂത്തുകൊണ്ടിട്ടിരിക്കുന്ന കുപ്പയില്‍കിടക്കുന്ന കടലാസില്‍ അറിയാതെ ചവിട്ടിയാല്‍പ്പോലും അമ്മ തൊട്ടുതൊഴുമായിരുന്നു. കാരണം അങ്ങനെ ചെയ്തില്ലങ്കില്‍ പ്രസവിച്ച അമ്മയില്‍ നിന്നും അടികിട്ടും. അത് വെറും കടലാസല്ല സരസ്വതീ ദേവിയാണെന്ന് അമ്മ പറഞ്ഞു തരും. ചാണകത്തില്‍ ചവിട്ടിയാലും തൊട്ടു തൊഴണം. ചാണകത്തില്‍നിന്നാണ് പുല്ലുവളരുന്നതിനുള്ള വളം ഉണ്ടാവുന്നത്. പുല്ലു പശു തിന്നുന്നു. വാതില്‍പ്പടിയില്‍ ചവിട്ടരുത്.

അഥവാ ചവിട്ടിയാല്‍ തന്നെ തൊട്ടുതൊഴണം? എന്ന് അമ്മ പറഞ്ഞുതരുമായിരുന്നു. നമ്മെ ഒരു ഘട്ടത്തില്‍ നിന്നും മുന്നോട്ടുനയിക്കുന്ന വഴിയായതു കൊണ്ടായിരിക്കാം അങ്ങനെ പറയുന്നത്.

ഇങ്ങനെ നോക്കുമ്പോള്‍ സര്‍വതിലും മൂല്യമുണ്ട്. ഒന്നിനെയും തള്ളുവാനില്ല. മിഥ്യയെന്നാല്‍ ഇല്ലാത്തതല്ല, മാറിക്കൊണ്ടിരിക്കുന്നതാണ്. ഏതൊന്നിനെയും ആദരവോടും ബഹുമാനത്തോടും കൂടി വേണം നമ്മള്‍ കാണുവാനെന്ന് ചെറുപ്പത്തിലേ പഠിക്കുന്നു. ഭാഗവതവും ഭഗവാനും രണ്ടല്ല; ഈ ലോകവും ഈശ്വരനും രണ്ടല്ല. അങ്ങിനെ നമ്മള്‍ നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കണം.

ഈ ഉള്‍ക്കാഴ്ച ഉണ്ടാവണം മക്കള്‍ക്ക്. അതുകൊണ്ട് ഇന്നും എന്തില്‍ ചവിട്ടിയാലും അമ്മ അറിയാതെ തൊട്ടുതൊഴും. ഈശ്വരന്‍ എന്നില്‍ നിന്ന് ഭിന്നമല്ല എന്നറിയാമെങ്കിലും അമ്മ എല്ലാറ്റിനെയും നമിക്കുന്നു. മുകളിലെത്താന്‍ നിര്‍മ്മിച്ചിരിക്കുന്ന പടികളും മുകളിലത്തെ നിലയും പണിതീര്‍ക്കുന്നത് ഒരു വസ്തുകൊണ്ടാണ്. രണ്ടും നിര്‍മ്മിച്ചിരിക്കുന്നത് ഇഷ്ടികയും സിമ്മന്റും കോണ്‍ക്രീറ്റുംകൊണ്ടാണ്. എന്നാലും മുകളില്‍ എത്തുവാനുള്ള പടികളെ തള്ളാന്‍ അമ്മയ്‌ക്കാവില്ല. വന്ന പാത മറക്കാന്‍ അമ്മയ്‌ക്ക് പറ്റില്ല ലക്ഷ്യത്തിലെത്തുവാന്‍ സഹായിക്കുന്ന എല്ലാ ആചാരങ്ങളെയും അമ്മ ആദരിക്കുന്നു.

ഇതിന്റെ ആവശ്യമുണ്ടോ എന്ന് ചില മക്കള്‍ ചോദിക്കാറുണ്ട്.

കുട്ടിക്ക് മഞ്ഞപ്പിത്തം വന്നു. ഉപ്പു കഴിക്കാന്‍ പാടില്ല. കഴിച്ചാല്‍ രോഗം വര്‍ദ്ധിക്കും. പക്ഷേ ഉപ്പില്ലാത്ത ഭക്ഷണം അവന് ഇഷ്ടവുമില്ല. ഉപ്പുള്ളതു കണ്ടാല്‍ അവന്‍ എടുത്തുകഴിക്കും. അപ്പോള്‍ എന്തുചെയ്യും? അവന്റെ അമ്മ വീട്ടില്‍ വെക്കുന്ന ഒരു ഭക്ഷണത്തിലും ഉപ്പിടില്ല കുട്ടിക്കുവേണ്ടി, അസുഖമില്ലങ്കില്‍ക്കൂടി മറ്റുള്ളവരും ഉപ്പ് ഒഴിവാക്കും. ഇതുപോലെ അമ്മയ്‌ക്കാവശ്യം ഇല്ലെങ്കിലും മക്കള്‍ക്കുവേണ്ടി അമ്മ മാതൃകയാവുന്നു.

എല്ലാറ്റിലും എല്ലാവരിലും ദിവ്യത്വം ദര്‍ശിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നത് സനാതന ധര്‍മമാണ്. അതുകൊണ്ട് സനാതന ധര്‍മ്മത്തില്‍ നിത്യനരകം എന്നൊരു കാഴ്ചപ്പാടില്ല. എത്ര വലിയ പാവം ചെയ്താലും നല്ലചിന്തയിലൂടെയും നല്ല കര്‍മ്മത്തിലൂടെയും സ്വയം ശുദ്ധീകരിക്കാനും ഒടുവില്‍ ഈശ്വരനെ സാക്ഷാത്ക്കരിക്കാനും കഴുയുമെന്ന് സനാതന ധര്‍മം നമ്മെ പഠിപ്പിക്കുന്നു. എത്രതെറ്റു ചെയ്തവനും ആത്മാര്‍ത്ഥമായ പശ്ചാത്താപം വന്നാല്‍ രക്ഷപ്പെടാം. പശ്ചാത്താപത്തില്‍ കഴുകിപ്പോകാത്ത പാവമില്ല എന്ന് മക്കള്‍ മനസ്സിലാക്കണം. പക്ഷേ, അത് ആന കുളിക്കുന്നതു പോലെ ആവരുത്.

ആനകുളിച്ചുകയറി അധികനേരം കഴിയണ്ട, വീണ്ടും പൊടി ദേഹത്തു വിതറും. ഇതുപോലെയാണ് പലരും. നമ്മുടെ ജീവിത്തില്‍ മുന്നോട്ട് പോകുമ്പേള്‍ പലതെറ്റുകളും സംഭവിച്ചെന്നിരിക്കും. അതോര്‍ത്ത് മക്കള്‍ തളരരുത്. തറയില്‍ വീണാല്‍, നല്ല സുഖമാണല്ലോ ഇവിടെ കിടക്കാന്‍, എന്ന് ചിന്തിക്കരുത്. വീണതിനെക്കുറിച്ചോര്‍ത്ത് തകരരുത്, എഴുന്നേറ്റ് മുന്നോട്ടുപോകാന്‍ ശ്രമിക്കണം.

ചിലമക്കള്‍ കടലാസില്‍ പെന്‍സില്‍ കൊണ്ട് എഴുതുന്നത് കണ്ടിട്ടുണ്ടോ? തെറ്റ് പറ്റിയാല്‍ റബ്ബര്‍ ഉപയോഗിച്ച് മായ്‌ക്കും. എന്നിട്ട് തിരുത്തി എഴുതും.

പക്ഷേ, ഒരുഭാഗത്തു തന്നെ പിന്നെയും പിന്നെയും തെറ്റെഴുതി, തുടരെത്തുടരെ റബ്ബര്‍ കൊണ്ട് മായ്‌ക്കാന്‍ ശ്രമിച്ചാല്‍ കടലാസ് കീറിപ്പോവുകയേയുള്ളൂ. തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു ശ്രമം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. തെറ്റ് സംഭവിക്കുക സ്വഭാവികമാണ്. എന്നാലും, ജാഗ്രത പുലര്‍ത്തുക.

‘നീ കൊള്ളില്ല, നീ കൊള്ളില്ല,’ എന്നുപറഞ്ഞ് ആരെയും ഒഴിവാക്കരുത്. അങ്ങനെ നമ്മള്‍ ആരോടും പറയരുത്. അങ്ങനെ രണ്ടുതവണ കുട്ടികളോട് പറഞ്ഞാല്‍, അവര്‍ക്കുപോലും ദേഷ്യം വരും. അപ്പോള്‍ മുതിര്‍ന്നവരോട് പറഞ്ഞാലോ? അവനില്‍ പ്രതികാരബുദ്ധിയും മൃഗീയതയും വളര്‍ത്തുവാന്‍ അത് സഹായിക്കുന്നു. അവന്‍ വീണ്ടും തെറ്റിലേക്ക് പോകുന്നു. അതേസമയം അവനിലെ നന്മയെ പുകഴ്‌ത്തുകയും ചീത്തയെ ക്ഷമയോടും സ്‌നേഹത്തോടും തിരുത്തുകയും വേണം. എങ്കില്‍ ഏതൊരുവനേയും ഉയര്‍ത്താന്‍ കഴിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.