കൊട്ടാരക്കര: തന്നെ കൊട്ടാരക്കര എസ്‌ഐയും പോലീസുകാരും ചേര്‍ന്ന് ജീപ്പിലും ലോക്കപ്പിലും വച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് പ്രചാരക് ബിനീഷ് കൊട്ടാരക്കര കോടതിയില്‍ എഴുതി നല്‍കിയ മൊഴിയില്‍ പറയുന്നു.
കോട്ടാത്തല നിന്നും ബൈക്കിന്റെ പിറകില്‍വരവെ പത്തടിയില്‍ വച്ച് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്ത നിര്‍ത്തിയശേഷം പിടിച്ചിറക്കി ചെവിപൊത്തി അടിക്കുകയായിരുന്നു.അടികൊണ്ട താഴെ വീണ തന്നെ പിടിച്ച് എഴുന്നേല്‍പിച്ചശേഷം വീണ്ടും മര്‍ദ്ദിച്ച് ജീപ്പില്‍ കയറ്റിയും തൂടര്‍ന്ന് ലോക്കപ്പില്‍ കൊണ്ടുവന്നും മര്‍ദ്ദിച്ചു. മുന്‍പ് ഒരു കേസില്‍ സ്റ്റേഷനിലെത്തി എസ്‌ഐയുമായി ചെറിയ തര്‍ക്കമുണ്ടായിരുന്നു. അന്ന് ചീത്തവിളിച്ചശേഷം നിന്നെ എന്റെ കൈയില്‍ കിട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴിയില്‍ പറയുന്നു.
















