ചാത്തന്നൂര്‍: പാരിപ്പള്ളിയിലും ചാത്തന്നൂര്‍ ഇത്തിക്കരയും കേന്ദ്രീകരിച്ചു വന്‍തോതില്‍ കഞ്ചാവു വില്പന നാടത്തി വന്നയാളെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂര്‍ സെറ്റില്‍മെന്റ് കോളനിയില്‍ മുണ്ടപ്പുഴ തെക്കത്തില്‍ സുരേഷ് ഭവനില്‍ ബോസ്സ് (40) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും വില്പ്പനക്കായി സൂക്ഷിച്ച 52 ഓളം കഞ്ചാവുപൊതികളും പോലീസ് കണ്ടെത്തി. ചാത്തന്നൂര്‍, പാരിപ്പള്ളി, ഇത്തിക്കര എന്നിവിടങ്ങള്‍ കേന്ദ്രമാക്കി സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്.
















