മാനന്തവാടി: അദൃശ്യമായ ഗ്ലോക്കോമയെ ചെറുക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ആറാമത് ലോകഗ്ലോക്കോമ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അന്ധതയെ നിവാരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മാര്‍ച്ച് ആറു മുതല്‍ 12 വരെ നടപ്പാക്കുന്ന വാരാചരണ പരിപാടിയുടെ ഭാഗമായി ഒരുദിവസം ഗ്ലോക്കോമ ഡിക്റ്റേഷന്‍ ഡേ ആ യി ആചരിക്കുമെന്നും 40വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേ ക പരിശോധനയ്ക്ക് അവസരമൊരുക്കുമെന്നും അവര്‍ അറിയിച്ചു.
നേരത്തെ രോഗ നിര്‍ണ്ണയം നടത്തുന്നതിലൂടെ അന്ധതയെ ഒരുപരിധി വരെ തടയാന്‍ കഴിയും. അര്‍ബന്‍ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.എസ്.അജയന് ദിനാചരണ സന്ദേശംനല്കി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സന്തോഷ് അധ്യക്ഷനായ പരിപാടിയില്‍ ആര്.എം.ഒ ഡോ. ടി.പി.സുരേഷ്, ഒഫ്താല്‍മിക് സര്ജന് ഡോ. വിനുജ സുരേഷ്, സീനിയര്‍ ഒപ്റ്റോമെട്രിസ്റ്റ് കെ.വി. പുഷ്പ തിലകം, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, നഴ്സിംഗ്സൂപ്രണ്ടുമാരായ ടി.വി. മേരിക്കുട്ടി, എന്‍.എന്‍. ഓമന, ടെക്നിക് അസിസ്റ്റന്റുമാരായ വി.കെ. കൃഷ്ണന്, സി.സി. ബാലന്, തരിയോട് ഒപ്റ്റോമെട്രിസ്റ്റ് സലിം ആയത്ത്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഇ.എന്‍. സുഷമ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്സിംഗ് വി ദ്യാര്‍ത്ഥികള്‍, മാസ്മീഡിയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: