കാട്ടിക്കുളം : തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സ പുനരാരംഭിക്കണമെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും ബിജെപി തിരുനെല്ലി പഞ്ചായത്ത് കണ്വെന്ഷന് അധികൃതരോട് ആവശ്യപ്പെട്ടു. കിടത്തിചികിത്സ ആവശ്യമായ രോഗികള്‍ കിലോമീറ്ററുകള്‍ താണ്ടി മാനന്തവാടിയിലെ ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണു നിലവിലുളളത്. വന്യമൃഗശല്യം രൂക്ഷമായ ഈ പ്രദേശത്ത് നിന്നും രാത്രികാലങ്ങളില്‍ രോഗം കലശലാകുന്ന രോഗികളെ ജില്ലാആശുപത്രിയിലെത്തിക്കുകയെന്നത് കനത്തവെല്ലുവിളിയാണ്.
പട്ടികവര്‍ഗ വകുപ്പുമന്ത്രിയുടെ മണ്ഡലമായിരുന്നിട്ടുകൂടി ആദിവാസികള്‍ തിങ്ങിപാര്‍ക്കുന്ന തിരുനെല്ലിപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിനുനേരെ സര്‍ക്കാര്‍ കാണിക്കുന്ന ഈ അനാസ്ഥ ആദിവാസി വിഭാഗത്തെ വെറും വോട്ട് ബാങ്കായിമാത്രം കാണുന്നു എന്നതിന് പ്രത്യക്ഷ ഉദാഹരണമാണെന്നും യോഗം കുറ്റപ്പെടുത്തി. കെ.ഉണ്ണികൃഷ്ണന് അധ്യക്ഷതവഹിച്ചു. ബിജെപി മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ജില്ലാട്രഷറര്‍ കെ.പി.കേശവനുണ്ണി, ഒ.ആര്. കുഞ്ഞുമോന്, സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ഉണ്ണികൃഷ്ണന് കൊടുകുളം(പ്രസിഡന്റ്), പ്രകാശന് തോല്‍പ്പെട്ടി, റെജി എടത്തറ (വൈസ് പ്രസിഡന്റ്), ഒ.ആ ര്‍. കുഞ്ഞുമോന് (ജനറല്‍ സെക്രട്ടറി), പ്രദീപന്.സി, ശ്യാമള ചന്ദ്രന് (ജോ:സെക്രട്ടറി), ശശി പാറയ്ക്കല്‍ (ഖജാന്‍ജി)എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: