കല്‍പ്പറ്റ : തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കെ വയനാട് സിവില്‍ സപ്ലൈസില്‍ സ്ഥലമാറ്റ ഉത്തരവ്. വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാരിയെയാണ് കല്‍പ്പറ്റ ജില്ലാസപ്ലൈ ഓഫീസര്‍ സ്ഥലം മാറ്റിയത്. ജീവനക്കാരി ജില്ലാ സപ്ലൈ ഓഫീസില്‍ ജോലിക്കെത്തി. സിവില്‍ സപ്ലൈസില്‍ ഇത്തരത്തില്‍ കൂടുതല്‍ സ്ഥലമാറ്റങ്ങള്‍ നടന്നതായി സംശയിക്കുന്നു. മറ്റ്നാലോളം ജീവനക്കാരുടെ സ്ഥലമാറ്റ നടപടിക്രമങ്ങള്‍ ഉണ്ടെങ്കിലും ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപന തിയതിക്കുമുന്പെ നടന്നതായാണ് അധികൃതരുടെ വാദം.
ജില്ലയിലെ മുഴുവന്‍ സ്ഥലമാറ്റ ഉത്തരുവകളെകുറിച്ചും അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിയമസഭാതെരഞ്ഞെടുപ്പ് വിഞ്ജാപനം വന്നശേഷവും വിവിധ വകുപ്പുകളില്‍ തിരക്കിട്ട് പ്രോമോഷന് നിയമനങ്ങള്‍ നടത്തുന്നതായും ആ രോപണമുണ്ട്.
സംസ്ഥാന ഭരണക്കാര്‍ നടത്തുന്ന സ്വജനപക്ഷാ പാതത്തിന്റെ ഏറ്റവും പുതിയ തെളിവാണിതെന്നും അടിയന്തിരമായി തെരഞ്ഞെടുപ്പു കമ്മീഷന് പ്രശ്നത്തില്‍ ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: