കല്‍പ്പറ്റ : വീട്ടില്കിടന്നുറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആള് പാര്‍പ്പില്ലാത്ത വീടിന്റെ പുറകില്കൊണ്ടുപോയി മാനഹാനിപെടുത്തുകയും കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്ത കേസില്‍ പ്രതികളായ തോല്‍പ്പെട്ടി നാടുകാണി കോളനിയിലെ രഘു (മാരിയപ്പന് 28), തോല്‍പ്പെട്ടി നടുഞ്ചന കോളനിയിലെ ചന്ദ്രശേഖരന് (സന്തോഷ് 27)എന്നിവര്‍ക്ക് സ്പെഷ്യല്‍ കോടതി(അഡീഷണല്‍ സെഷന്‍സ് കോടതി) തടവും പിഴയും ശിക്ഷ വിധിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണ സംരക്ഷണനിയമപ്രകാരം അഞ്ച് വര്‍ഷം കഠിനതടവും 50000 രൂപപിഴയും(പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവ്), ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഒരുവര്‍ഷം കഠിനതടവും 5000 രൂപപിഴയും ഇന്ത്യന്‍ ശിക്ഷാനിയമം506(2) പ്രകാരം ഒരു വര്‍ഷം കഠിനതടവുമാണ് ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ശിക്ഷവിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക്പ്രോസിക്യൂട്ടര്‍ ജോസഫ്സഖറിയ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: