അമ്പലവയല്‍: യുവാവിനെ തട്ടിക്കാണ്ടുപോയി സദാചാര പൊലിസ് ചമഞ്ഞ് മര്‍ദിച്ച കേസില്‍ പോലിസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. തോമാട്ടുചാല്‍, പുറ്റാട് താമസിക്കുന്ന ഹംസയുടെ മകന് റംഷീദിനെയാണ് ഒരു സംഘം തടങ്കലില്‍ മര്‍ദിച്ചത്. ഒമ്നി വാനില്‍ എത്തിയ സംഘം പുറ്റാട് പള്ളിക്കു സമീപത്തുനിന്ന് റംഷീദിനെ തട്ടികൊണ്ടുപോയായിരുന്നു മര്‍ദിച്ചത്. ഇതു സംബന്ധിച്ച് അമ്പലവയല്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലിസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തുവന്ന പുറ്റാട് സര്‍വകക്ഷിയോഗം പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു അതിക്രൂരമായ പീഡനമുറകള്‍ നടത്തിയിട്ടും പോലിസ് പരാതിക്കാരന്റെ മൊഴി ശരിയായ രീതിയില്‍ രേഖപ്പെടുത്തിയില്ല. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാന്‍ പറ്റാത്ത അവസ്ഥയില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. പതിനഞ്ചോളം പേര് സംഘത്തില്‍ ഉണ്ടെന്നിരിക്കെ ചെറിയ വകുപ്പുകള്‍ ചേര്‍ത്ത് രണ്ടുപേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. ഹനീഫ പാലക്കല്‍, എ. ജലീല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: