കല്‍പ്പറ്റ : ഹൈന്ദവ ക്ഷേത്രങ്ങല്ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ആചാര്യന്മാര്‍ക്കുമെതിരെ നടത്തുന്ന പൊതുസമൂഹത്തിന്റെ കടന്നുകയറ്റത്തിനെതിരെ ഏപ്രില്‍ ആറിന് കോഴിക്കോട് മഹാഭാരത ധര്‍മരക്ഷാ സംഗമം സംഘടിപ്പിക്കും. കാസര്‍ക്കോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ നിന്നുള്ള മൂന്ന് ലക്ഷം പേര് പരിപ്പാടിയില് സംമ്പന്ധിക്കും. മത ആചാര്യന്മാര് നേതൃത്വംവഹിക്കുന്ന സംഗമത്തിനു മുഴുവന്‍ ഹൈന്ദവ സംഘടനകളുടെയും പ്രാതിനിത്യം ഉറപ്പുവരുത്തും. . ഇതിനു മുന്നോടിയായി പൂജ്യ അക്ഷയാമൃത ചെതന്യ, മാതാ കൃഷ്ണപ്രിയാനന്ദ, ഓംകാരാനന്ദ, ഗോപാലപിള്ള, പള്ളിയറ രാമന് എന്നിവര്‍ രക്ഷാധികാരികളായും സി.പി. വിജയന് ചെയര്‍മാനായും അഡ്വ. കെ.എ. അശോകന്, വി. മധുമാസ്റ്റര്‍ എന്നിവര്‍ വൈസ് ചെയര്മാന്മാരായും കണ്‍വീനറായി കെ.ജി. സുരേഷ് ബാബുവിനെയും ജോയിന്റ് കണ്‍വീനര്‍മാരായി സി.കെ. ഉദയന്‍, ജഗനാഥ കുമാര്‍, വിജയകുമാര്‍ എന്നിവരെയും ഖജാന്‍ജിയായി പി.കെ മുരളി പറളിക്കുന്നിനെയും ഉല്‍പ്പെടുത്തി ജില്ലയില്‍ സ്വാഗതസംഘം രൂപികരിച്ചു. വയനാട് ജില്ലയില്‍ നിന്നും മുപ്പതിനായിരം ആളുകളെ പങ്കെടുപ്പിക്കുന്നതിനു യോഗത്തില്‍ തിരുമാനമായി. യോഗത്തില്‍ കെ.ജി. ഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു. എന്‍.വി. രാധാകൃഷ്ണന് വിശദീകരണം നടത്തി, കെ.വി. വസന്തകുമാര്‍, ദാമോദരന്‍ മാസ്റ്റര്‍, പള്ളിയറ രാമന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: