പത്തനംതിട്ട: പ്രഥമ ഇ.വി. കൃഷ്ണപിള്ള പുരസ്കാരം എം. മുകുന്ദന്. മലയാള നോവല്‍ കഥ സാഹിത്യത്തിനു നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരമെന്ന് ഇ.വി. സ്മാരക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
30ന് അടൂര്‍ പെരിങ്ങനാട് പുത്തന്‍ചന്തയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ മന്ത്രി എം.എ. ബേബി പുരസ്കാരം സമ്മാനിക്കും. ഡോ.ടി.ആര്. രാഘവന്, എസ്.ആര്.സി. നായര്‍, രാജേന്ദ്രന് വയല, പറക്കോട് പ്രതാപചന്ദ്രന് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. മലയാള നോവല്‍ കഥാ സാഹിത്യത്തെ ആധുനികതയുടെ വിശാല ലോകത്തേക്കു നയിച്ച അതിശക്തവും നവീനവും എന്നാല്‍ ലളിതവുമായ ശൈലി കൊണ്ടും സവിശേഷ രീതികൊണ്ടും മലയാള ഭാഷയുടെ ആഴവും വിസ്തൃതിയും എം. മുകുന്ദന് തന്റെ രചനകളിലൂടെ വിപുലപ്പെടുത്തിയെന്ന് സമിതി അഭിപ്രായപ്പെട്ടു. സ്മാരക സമിതി പ്രസിഡന്റ് പി.ബി. ഹര്‍ഷ കുമാര്‍, സെക്രട്ടറി ബാബു ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: