നാരങ്ങാനം: മഠത്തുംപടി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എട്ടാം ദിനമായ ഇന്ന് രാത്രി 11.30ന് പടേനി ആരംഭിക്കും. അഗ്നി കോണില്‍ തീകൂട്ടി തപ്പുകാച്ചി പാണത്തോലുകൊണ്ട് തൂത്ത് നാദം വരുത്തിയ തപ്പില് ജീവ, വലിയ ഗണപതി എന്നിവ കൊട്ടും.
നാലു ചെമ്പട, വലിയ മേളം, എട്ടു ചെമ്പട എന്നിവ കൊട്ടി കാപ്പൊലിച്ച ശേഷം താവടി , വെളിച്ചപ്പാടിറങ്ങി പുലവൃത്തം നടക്കും.ശേഷം പരദേശി, കുമ്മി, കുതിരക്കോലം, ശിവകോലം, ഗണപതിക്കോലം, മറുതക്കോലം, അരക്കിയക്ഷി, അന്തരയക്ഷി, അമ്മൂമ്മ വിനോദം, കാലന്‍കോലം, പക്ഷിക്കോലം, മാടന്, സുന്ദരയക്ഷി, ഭൈരവിയും കാഞ്ഞിരമാലഎന്നിവ എത്തും. കാവിലമ്മയ്ക്കു മുമ്പില്‍ വഴിപാടുകോലങ്ങള് സമര്‍പ്പിക്കുന്നത് ശരത്.കെ.ശശിയാണ്. സംഗീത് സ്കൂള്‍ ഓഫ് മ്യൂസിക്ക് ആന്റ് ഡാന്‍സ് കുട്ടികളുടെ നൃത്ത അരങ്ങേറ്റം രാത്രി 8.30 മുതല്‍ 11.30 വരെ ക്ഷേത്രാങ്കണത്തില്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: