Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കെഎസ്ഇബിക്ക് ജലവകുപ്പ് നല്‍കാനുള്ളത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 01:42 pm IST
in Malappuram

പരപ്പനങ്ങാടി: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും വൈദ്യുതി ബോര്‍ഡിലേക്ക് ജലവകുപ്പ് അടക്കാനുള്ളത് കോടികളുടെ കുടിശ്ശിക.

പരപ്പനങ്ങാടി സെക്ഷനിലെ ഒരു പ്രധാന പമ്പ് ഹൗസില്‍ നിന്ന് മാത്രം വൈദ്യുതി ബോര്‍ഡിന് ലഭിക്കാനുള്ളത് ഒന്നേകാല്‍ കോടി രൂപയാണ്. ജലവകുപ്പിന്റെ പരപ്പനങ്ങാടി സെക്ഷന് കീഴില്‍ വലുതും ചെറുതുമായി 12 ഓളം പമ്പ് ഹൗസുകളുണ്ട്. ഇവിടെങ്ങളിലെയെല്ലാം കുടിശ്ശിക കണക്കുകൂട്ടിയാല്‍ വൈദ്യുതി ബോര്‍ഡിന് ഭീമമായ തുകയായിരിക്കും ലഭിക്കാനുണ്ടാകുക. ഓരോ വര്‍ഷവും ജലവകുപ്പില്‍ നിന്നും പണം പിരിച്ചെടുക്കാന്‍ വൈദ്യുതി ബോര്‍ഡ് കര്‍ശന നടപടികളാണ് സ്വീകരിക്കാറുള്ളത്.

ഇതിന്റെ ഭാഗമായി കുടിശ്ശിക വരുത്തിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെതടക്കം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാറാണ് പതിവ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തിലുള്ള കടുത്ത നടപടി സ്വീകരിക്കാന്‍ ബോര്‍ഡിനായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ വകുപ്പുകള്‍ തമ്മിലുള്ള പോരാട്ടം രാഷ്‌ട്രീയ വിരുദ്ധഫലം ചെയ്യുമെന്നതിനാല്‍ ഭരണപക്ഷത്തിന്റെ ഇടപെടല്‍ ഈകാര്യത്തിലുണ്ട്.

ജലവകുപ്പിനും വിവിധ വകുപ്പുകളില്‍ നിന്നായി വന്‍സംഖ്യ പിരിഞ്ഞുകിട്ടാനുണ്ടെന്നതാണ് രസകരമായ വസ്തുത. അതിവേഗം ബഹുദൂരം മുന്നേറിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിന് ഈ വിഷയത്തിലൊരു തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കിട്ടാനുള്ളതും കൊടുക്കാനുള്ളതും ഒരു കുടുംബത്തിലേക്ക് തന്നെയല്ലെയെന്ന മൃദുസമീപനമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നത്. ജില്ലയിലെ ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്താക്കളില്‍ നിന്ന് ജലവകുപ്പിന് പിരിഞ്ഞു കിട്ടാനുള്ളത് ഏകദേശം ഒന്നരകോടി രൂപയോളമാണ്.

മഞ്ചേരി-70 ലക്ഷം, മലപ്പുറം സബ് ഡിവിഷന്‍-35ലക്ഷം, പെരിന്തല്‍മണ്ണ-17.5 ലക്ഷം, പരപ്പനങ്ങാടി-7 ലക്ഷം, എടപ്പാള്‍-85 ലക്ഷം, പൊന്നാനി സബ് ഡിവിഷന്‍-45 ലക്ഷം, തിരൂര്‍-45 ലക്ഷം എന്നിങ്ങനെയാണ് ജലവകുപ്പിന് ലഭിക്കാനുള്ള പണത്തിന്റെ കണക്ക്.

തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പണം ലഭിക്കാനുള്ളത്. കുടിശ്ശിക പിരിച്ചെടുക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ജലവകുപ്പിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

പല സെക്ഷനുകളിലും മീറ്റര്‍ റീഡിംഗിനും മറ്റുമായി കുടുംബശ്രീ പ്രവര്‍ത്തകരാണ് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. കുറഞ്ഞ വൈദ്യുതി ലഭ്യതമൂലം തകരാറിലാകുന്നമോട്ടറുകളുടെ അറ്റകുറ്റപ്പണിയും നിരന്തരം പൈപ്പ് ലൈന്‍ പൊട്ടുന്നതുമാണ് ജലവകുപ്പിന് നഷ്ടത്തിന്റെ കയത്തിലേക്ക് എടുത്തെറിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)
India

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

India

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

News

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

News

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

പുതിയ വാര്‍ത്തകള്‍

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

സുജിത് ഭക്തനും, ദുബായിലെ വ്ലോഗ്ഗർ മാഡവും അറിഞ്ഞില്ലേ നാസിക്കിലെ സംഭവം : പ്രതികരിക്കല്ലേ സുടാപ്പി ആങ്ങളമാർ എയറിലാക്കും

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.