തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമനതട്ടിപ്പ് കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നാളെ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും.
രാവിലെ 10ന് നടക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിക്കും. മാര്‍ച്ചില്‍ മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി ആയിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കും.
സര്‍വകലാശാലയിലെ പ്യൂണ്‍, അസിസ്റ്റന്റ് നിയമനങ്ങളില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. ഇത് അന്വേഷിക്കണമെന്നും നിയമനങ്ങള്‍ റദ്ദുചെയ്യണമെന്നുമാണ് യുവമോര്‍ച്ച ആവശ്യപ്പെടുന്നത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാക്കുന്ന തരത്തിലാണ് സര്‍വകലാശാല മുന്നോട്ടുപോകുന്നത്. മുസ്ലീം ലീഗ് സര്‍വകലാശാലയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അസിസ്റ്റന്റ് നിയമനത്തില്‍ ഉദ്യോഗാര്‍ത്ഥിയോട് കൈക്കൂലി ആവശ്യപ്പെട്ടത് ലീഗ് നേതാക്കളായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സര്‍വകലാശാലയിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്സിക്ക് വിട്ടിരുന്നു.
എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പുതിയ നിയമന വിജ്ഞാപനം സര്‍വകലാശാല പുറത്തിറക്കി. പിഎസ്സിക്ക് നിയമനങ്ങള്‍ വിട്ട സാഹചര്യത്തില്‍ ഇത് അനധികൃതമാണ്. പക്ഷേ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്താന്‍ തങ്ങള്‍ അധികാരമുണ്ടെന്നാണ് കലാശാല അധികൃതരുടെ വിശദീകരണം. ഇത് അംഗീകരിക്കാനാവില്ലെന്നും ലീഗ് പ്രവര്‍ത്തകരെ തിരുകികയറ്റാനുള്ള രഹസ്യ അജണ്ടയാണ് ഇതിന്റെ പിന്നിലെന്നും യുവമോര്‍ച്ച ആരോപിച്ചു.
ഇതിന് മുമ്പും സര്‍വകലാശാലക്കെതിരെ നടന്ന പ്രവര്‍ത്തനങ്ങളെ ശക്തമായ സമരത്തിലൂടെ നേരിട്ടത് യുവമോര്ച്ചയായിരുന്നു.സര്‍വകലാശാലയുടെ ഭൂമി തേഞ്ഞിപ്പലം പഞ്ചായത്തിന് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ വിട്ടുനല്‍കാന്‍ ശ്രമം നടന്നിരുന്നു. യുവമോര്‍ച്ചയുടെ സമരത്തെ തുടര്‍ന്നാണ് ആ നീക്കം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: