പുത്തൂര്‍: വിദ്യാനികേതന്‍ വിദ്യാലയങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സാധൂകരിക്കുന്നവയാണെന്ന് പവിത്രേശ്വരം പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.രാധാകൃഷ്ണന്‍ പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകരാന്‍ ഇത്തരം ചെറുവിദ്യാലയങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുത്തൂര്‍ താഴം ശ്രീഹരിവിദ്യാനികേതന്‍ വിദ്യാലയത്തിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യദ്രോഹികളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസമല്ല, ജീവിതത്തിനുതകുന്ന വിദ്യാഭ്യാസമാണ് വരുംതലമുറ ആര്‍ജിക്കേണ്ടതെന്ന് വിദ്യാനികേതന്‍ ജില്ലാകാര്യദര്‍ശി സി.വിജയകുമാര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ജെഎന്‍യു പോലെയുള്ള കലാശാലകള്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ ജീര്‍ണിച്ച മുഖമാണ് കാട്ടിത്തരുന്നത്. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ഈശ്വരനായി കാണുന്ന പാരമ്പര്യമാണ് വിദ്യാനികേതന്‍ കുട്ടികളില്‍ പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാലയസമിതി പ്രസിഡന്റ് ആര്‍.രാമന്‍നായര്‍ അധ്യക്ഷത വഹിച്ചു. വിദ്യാനികേതന്‍ ജില്ലാ സഹകാര്യദര്‍ശി ബി.ശൈലേന്ദ്രന്‍, പഞ്ചായത്തംഗം ഗീതാകുമാരി അന്തര്‍ജനം, ഹെഡ്മിസ്ട്രസ് വിജയമ്മ, അധ്യാപകപ്രതിനിധികളായ രാജി, മനു, വിദ്യാര്‍ത്ഥി പ്രതിനിധി ഗൗരികൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും അരങ്ങേറി.
















