കോട്ടയം: ഇന്നലെ ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷയില്‍ മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷ ആരംഭിച്ച 9-ാം തീയതി രാവിലെ 10 മണിവരെയും ഹാള്‍ടിക്കറ്റും പരീക്ഷാ ക്രമവും വിതരണം ചെയ്തില്ല.പരീക്ഷയ്‌ക്കു തലേദിവസം വരെയും ഹാള്‍ ടിക്കറ്റ് ലഭിക്കാത്തതോടെ പരീക്ഷ ഏതെന്നറിയാതെ വിദ്യാര്‍ത്ഥിനികള്‍ വലഞ്ഞു. പരീക്ഷാ ടൈംടേബിള്‍ ഇന്റര്‍നെറ്റില്‍ നോക്കി എടുക്കുവാനാണ് സ്‌കൂളധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം. കേരളത്തിലെ മറ്റെല്ലാ സ്‌കൂളുകളിലും ഹാള്‍ടിക്കറ്റ് വളറെ നേരത്തേ തന്നെ നല്‍കിയിരുന്നു. പരീക്ഷ തുടങ്ങുന്ന ദിവസം രാവിലെ കോണ്‍വന്റ് സ്‌കൂളിലെ ചാപ്പലില്‍ നടക്കുന്ന പ്രാര്‍ത്ഥനയ്‌ക്കു ശേഷമേ ഹാള്‍ടിക്കറ്റ് വിതരണം ചെയ്യുകയുള്ളൂ എന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിഷ്‌കര്‍ഷിച്ചിരുന്നത്. ഇത് ഹിന്ദുമതത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി. രാവിലെ അന്നു നടക്കേണ്ട വിഷയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ട സമയത്ത് സ്‌കൂളില്‍ ഒരു പ്രാര്‍ത്ഥന സംഘടിപ്പിച്ചതില്‍ നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
















