മാനന്തവാടി : എടവക അമ്പലവയല്‍ പൊടിക്കളം ശ്രീകുരുംബ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന തിറമഹോത്സവം ആരംഭിച്ചു. ക്ഷേത്രാങ്കണത്തില്മൂപ്പന് ബാലന് കൊടിയുയര്‍ത്തിയതോടെ ആരംഭിച്ച ഉത്സവാഘോഷചടങ്ങുകള്ക്ക് ക്ഷേത്രം മേല്‍ശാന്തി തന്ത്രി പെരികമന നാടുകാണി ഇല്ലത്ത് കുഞ്ഞികൃഷ്ണന് എമ്പ്രാന്തിരി മേല്‍ശാന്തി വടക്കേ കോറമംഗലം കൃഷ്ണന് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുന്ന ആഘോഷചടങ്ങുകള്‍ പതിമൂന്നിന്സമാപിക്കും.
ഉത്സവത്തോടനുബന്ധിച്ച് കുട്ടിച്ചാത്തന്, കരിങ്കാളി, കണ്ഠാകര്ണ്ണന്, പുലക്കുട്ടിച്ചാത്തന് തുടങ്ങിയ തിറകളും എഴുന്നെളളത്ത് താലപ്പൊലി വരവ് എന്നിവയും ഉണ്ടായിരിക്കും. കൊടുങ്ങല്ലൂര്‍ ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും ആണ് പൊടിക്കളം ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: