കല്‍പ്പറ്റ : തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടംപ്രാബല്യത്തില് വന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണസാമഗ്രികള്‍ മാര്‍ച്ച് പത്തിന് വൈകുന്നേരത്തിനുള്ളില്‍ നീക്കംചെയ്യണമെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ വിവിധരാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ അറിയിച്ചു. അല്ലാത്തപക്ഷം ഇവ നീക്കംചെയ്യുന്നതും അതിന്റെ ചെലവ് സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തുന്നതുമായിരിക്കും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുനരുപയോഗിക്കാവുന്ന സാമഗ്രികള്‍ ഉപയോഗിക്കണമെന്നും ഫ്ളക്സ്ബോര്‍ഡുകള്‍ പരമാവധി ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം.
പൊതുറോഡില്‍ എഴുതി പ്രചാരണം നടത്തുന്നത് ഗതാഗത സുരക്ഷയെ ബാധിക്കുന്നതിനാല്‍ കര്‍ശനമായി ഒഴിവാക്കണം. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റി അപകടങ്ങളുണ്ടാവാന്‍ ഇത് കാരണമാവും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി തേടലും പരാതി നല്‍കലും ഇത്തവണ പൂര്‍ണമായും ഓണ്‍ലൈനായതിനാല്‍ ഇതുസംബന്ധിച്ച് ജില്ലാതലത്തിലും മണ്ഡലംതലത്തിലും പരിശീലനം നല്‍കും. ജില്ലാതല പരിശീലനം മാര്‍ച്ച് 14ന് രാവിലെ 11 മണിക്ക് നടക്കും. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിന് ഉപയോഗിക്കുന്ന വിവിധ സാമഗ്രികള്‍ക്ക് നിശ്ചയിക്കുന്ന വില നിലവാരം സംബന്ധിച്ച പട്ടികയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മാര്‍ച്ച് 11 വരെ സമര്‍പ്പിക്കാം. 14ന് സര്‍വകക്ഷി യോഗത്തില്‍ ഇതിന് അന്തിമരൂപം നല്‍കും.
കെട്ടിടത്തിന്റെ സുരക്ഷസംബന്ധിച്ച ആശങ്ക കാരണം പോളിംഗ്ബൂത്ത് മാറ്റാനുള്ള പരാതികളുണ്ടെങ്കില്‍ കമീഷന് നല്‍കണം. തെരഞ്ഞെടുപ്പിന് കലക്ടറേറ്റില്‍ കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നുണ്ട്. 1077 ടോള്‍ഫ്രീ നമ്പറിലും 04936 204151 നമ്പറിലും കണ്ട്രോള് റൂമിലേക്ക് വിളിക്കാം. നിലവിലുള്ള വോട്ടര്‍മാരുടെ വോട്ട് കൂട്ടത്തോടെ തള്ളിക്കാന്‍ ശ്രമം നടക്കുന്നതായി യോഗത്തില്‍ പരാതിയുയര്‍ന്നു. എന്നാല്‍ മനഃപൂര്‍വം ഒഴിവാക്കിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന് ജില്ലാകലക്ടര്‍ വ്യക്തമാക്കി.
യോഗത്തില്‍ എഡിഎം സി. എം.മുരളീധരന്, ഇലക്ഷന് ഡെ.കലക്ടര്‍ എ.അബ്ദുല്‍ നജീബ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: