അടൂര്‍: പന്നിവിഴ പാമ്പേറ്റുകുളം വികസനത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ അഴിമതിയുള്ളതായും ഇതിനേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അടൂര്‍ നഗരസഭയിലുള്ള ഈ ശബരിമല ഇടത്താവളത്തിന് വേണ്ടി കാലാകാലങ്ങളില്‍ ബജറ്റില്‍ തുക വകയിരുത്തുകയും പിന്നീട് പദ്ധതി നടക്കാതെയും പോകും. ഇപ്പോള്‍ കെഎല്‍ഡിസിയുടെ ഒരു കോടി ഏഴുലക്ഷം രൂപാ വിനിയോഗിച്ചാണ് പാമ്പേറ്റുകുളത്തിന്റെ നവീകരണം എന്ന പേരില്‍ വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. കെ.എന്‍ഡിസിയുടെ പ്ലാനിനും എസ്റ്റിമേറ്റിനും വിപരീതമായിട്ടാണ് പണികള്‍ ചെയ്തതെന്നും ഇവര്‍ ആരോപിക്കുന്നു. കുളത്തിന് പടിഞ്ഞാറുഭാഗത്തുള്ള ഏലായില്‍ കൃഷിയ്ക്ക് ആവശ്യമായ വെള്ളം കുളത്തില്‍ നിന്നും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലായിരുന്നു നിര്‍മ്മാണം നടത്തേണ്ട്. എന്നാല്‍ അതിന് വിപരീതമായാണ് പണികള്‍ ചെയ്തിരിക്കുന്നത്. കുളത്തിന്റെ പണിക്ക് ആവശ്യമായ പാറയുടെ പകുകിതിയേറെ ഇവിടെ ഉണ്ടായിരുന്നു. കുളത്തിലെ ചെളികള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാതെ അശാസ്ത്രീയമായാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയത്. ഇതിന് നഗരസഭയിലെ ചിലരുടെ ഒത്താശയോടെ പിഡബ്യൂഡി ഉദ്യോഗസ്ഥര്‍ ബിനാമിയുടെ പേരില്‍ വര്‍ക്കുകള്‍ എടുത്ത് നടത്തുകയാണെന്നും ഇവന് അഴിമതിക്കെതിരേ വിജിലന്‍സ് അന്വേണം നടത്തണമെന്നും ബിജെപി അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍, ജനതാദള്‍ എസ്.നിയോജകമണ്ഡലം പ്രസിഡന്റ് ജയന് അടൂര്‍, ആര്‍എസ്പി സംസ്ഥാന സമിതിയംഗം കലാനിലയം രാമചന്ദ്രന്‍നായര്‍, എന്‍സിപി സംസ്ഥാനസമിതിയംഗം അടൂര്‍ നരേന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: