മാനന്തവാടി : കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പത്തുവര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടികൂടി. പേരിയ 37ലെ ഇഞ്ചിപ്പറമ്പില്‍ ലക്ഷ്മണനെ (41) യാണ് മാനന്തവാടി സിഐ ടി.എന്‍. സജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2000ല്‍ അയല്‍വാസിയും സുഹൃത്തുമായ ഇഞ്ചിപറമ്പില്‍ സ്വദേശി സുബ്രഹമണ്യ (30) നെ പേരിയ വനത്തിനുള്ളില്‍ കൊണ്ടുപോയി കത്തികൊണ്ട് കുത്തിക്കൊന്ന കേസിലെ പ്രതിയാണ് ലക്ഷ്മണന്. സുഹൃത്ത് അഷ്റഫും കൂടിച്ചേര്‍ന്നായിരുന്നു കൊലപാതകം നടത്തിയത്. പ്രതികളെ രണ്ടുപേരെയും പിടികൂടിയതില്‍ ലക്ഷ്മണന് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അഷ്റഫ് ജയില്‍ശിക്ഷ പൂര്‍ത്തിയാക്കി. ജാമ്യത്തിലിറങ്ങിയ ലക്ഷ്മണന് 2005ല്‍ നാടന്‍ ചാരായവാറ്റ് കേസില്‍ പിടിയിലായിരുന്നു.
കഴിഞ്ഞ ദിവസം കല്ലമ്പലം പോലീസ് സ്റ്റേഷന് പരിധിയിലെ മുത്താനത്ത് വെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ പത്തുവര്‍ഷമായി വിഷ്ണുവെന്ന പേരില്‍ ഇയാള്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്ഐമാരായ തോമസ്, ചാക്കോ, സിപിഒ ഫിറോസ്ഖാന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: