വെണ്ണിയോട് : കോട്ടത്തറ പഞ്ചായത്തിലെ മെച്ചന ഗോപീഥത്തില് വിനോദിനും ഭാര്യ ജ്യോതിക്കുമെതിരെ വധഭീഷണി മുഴക്കിയ ആള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത കമ്പളക്കാട് പോലീസിന്റെ നടപടിയില്‍ ബിജെപി കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
ക്രിമിനല്കേസ്സുകളില്പ്പെട്ട ക്വട്ടേഷന്‍ സംഘാംഗമായ ഉണ്ണികൃഷ്ണനെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരാതി നല്കി ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
മാന്യമായി ജീവിച്ചുവരുന്ന കുടുംബത്തിനെതിരെ വധഭീഷണി മുഴക്കി, നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പോലീസ് നയത്തില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന് മാര്‍ച്ചടക്കമുള്ള സമരപരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.
ബിജെപി കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ആനേരി, ജനറല്‍ സെക്രട്ടറി സജി കോട്ടത്തറ, അനില്‍കുമാര്‍ മെച്ചന, ജയനാരായണന്‍, ഒ.എസ്.സുരേഷ്, പി.എ. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: