കാസര്‍കോട്: എടനീര്‍ ടൗണില്‍ വെച്ച് ബിജെപി പ്രവര്‍ത്തകരായ മൂന്ന് പേരെ സിപിഎം ക്രിമിനല്‍ സംഘം മര്‍ദ്ദിച്ചു. ബിജെപി പ്രവര്‍ത്തകരും പെയ്ന്റിംഗ് തൊഴിലാളികളുമായ ദീപക്(28), സഹോദരന് പ്രേംനാഥ് (31), പുഷ്പകുമാര്‍(32), ബദിയടുക്കയിലെ ബാര്‍ബര്‍ തൊഴിലാളി ശിവന്(29) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ദീപകിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടുക്കാന്‍ പോയ ഏട്ടന് പ്രേമനാഥനെയും, പുഷ്പകുമാറിനെയും മര്‍ദ്ദിക്കുകയായിരുന്നു. ശിവനെ കാസര്‍കോട് സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30ഓടെ എടനീര്‍ ടൗണില്‍ വെച്ച് 30 അംഗ സിപിഎം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. എടനീര്‍ പ്രദേശത്ത് കൊടി തോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരെ സിപിഎം ക്രമിനല്‍ സംഘം നിരന്തരമായി ഭീഷണിപ്പെടുത്തുക പതിവാണ്. കഴിഞ്ഞ മാസം പ്രേംനാഥിനെ അക്രമിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിനു കാരണമായതെന്നു പരാതിപ്പെട്ടു. പ്രേംനാഥിന്റെ പരാതി പ്രകാരം സുകുമാരന്‍, ജിതേഷ് തുടങ്ങി പത്തോളം പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: