ചങ്ങനാശേരി : അന്തരിച്ച ഒ.എന്‍.വിക്ക് ആദരവുകള്‍ അര്‍പ്പിച്ചുകൊണ്ട് പുരോഗമന കലാസാഹിത്യസംഘം ഇത്തിത്താനം മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓര്‍മകളില്‍ ഒ.എന്‍.വി കാവ്യസന്ധ്യ നടത്തി. കാവ്യസന്ധ്യ ഡോ.കെ.എന്‍ വിശ്വനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പു.ക.സ ചങ്ങനാശേരി ഏരീയാ സെക്രട്ടറി ഡോ.പി.കെ.പത്മകുമാര്‍ ആമുഖപ്രഭാഷണം നടത്തി. ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി, ഡോ. ജയിംസ് മണിമല, ജില്ലാ പ്രസിഡന്റ് ഡോ.എം. ജി.ബാബൂജി ഓര്‍മ്മകള്‍ പങ്കുവച്ചു. അബരീഷ് വൈക്കം അജി. ആര്‍.നായര്‍, നീമ രാകേഷ് എന്നിവര്‍ ഒ.എന്‍.വി യുടെ പ്രശസ്തമായ കവിതകള്‍ അവതരിപ്പിച്ചു.
അഞ്ജു സുരേഷ്, അനില്‍കുമാര്‍, വിനോദ് കുമാര്‍, അനുജി.കെ.ഭാസി എന്നിവര്‍ ഒ.എന്‍.വി രചിച്ച നാടകഗാനങ്ങള്‍ അവതരിപ്പിച്ചു. പി.എം .അനുപമ ഒ.എന്‍. വിയുടെ അമ്മ എന്ന കവിത കഥാപ്രസംഗമായി അവതരിപ്പിച്ചു.
















