കല്‍പ്പറ്റ : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ബാങ്കുകള്‍ കാഷ് വാനുകളില്‍ പണം കൊണ്ടുപോവുമ്പോള്‍ ധനകാര്യ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് തെരഞ്ഞെടുപ്പ്കമ്മീഷന് അറിയിച്ചു. ബാങ്കുകളുടെ പണം കൊണ്ടുപോവാന്‍ പുറംകരാറെടുത്ത ഏജന്‍സികളുടെയോ കമ്പനികളുടെയോ വാനുകള്‍ ഒരു സാഹചര്യത്തിലും ബാങ്കുകളുടേതല്ലാതെ മറ്റാരുടെയും പണംവഹിക്കാന് പാടില്ല. ഇത്തരം ഏജന്‍സികളും കമ്പനികളും എടിഎമ്മുകളിലേക്കും ബാങ്ക് ശാഖകളിലേക്കും പണം കൊണ്ടുപോവുമ്പോള്‍ പണം കൈമാറിയ ബാങ്ക് നല്കുന്നരേഖകള് കൈവശംവെക്കണം. ഇത്തരം ഏജന്‍സികളുടെയും കമ്പനികളുടെയും ജീവനക്കാര്‍ അവരുടെ തിരിച്ചറിയല്‍കാര്‍ഡ് കരുതണം. തെരഞ്ഞെടുപ്പ്കാലയളവില് തെരഞ്ഞെടുപ്പ് കമീഷന്റെ ഉദ്യോഗസ്ഥര്‍ ഇത്തരം കാഷ് വാനുകള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്ന പക്ഷം ആവശ്യമായ രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതാണെന്നും ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: