അടൂര്‍: പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഒരു ഭാഗം ശക്തമായ ഒഴുക്കില്‍ തകര്‍ന്നു. പൂതങ്കരയില്‍ നാലര വര്‍ഷം മുമ്പ് തകര്‍ന്നടിഞ്ഞ പാലത്തിനു മുകളില്‍ നാട്ടുകാര്‍ മണ്ണിട്ടു വാഹനസഞ്ചാരത്തിന് ഉപയോഗിച്ചു വന്നിരുന്ന ഭാഗമാണ് ഒലിച്ചുപോയത്. ഇതോടെ ഈ പ്രദേശത്തുള്ളവര്‍ക്ക് ഇളമണ്ണൂര്‍, പൂതങ്കര, തേപ്പുപാറ, കലഞ്ഞൂര്‍ എന്നിവിടങ്ങൡലേക്കുള്ള യാത്രാമാര്‍ഗം നഷട്പ്പെട്ടു. പാലം കനാലിലേക്കു പതിച്ചിരിക്കുന്നതിനാല്‍ വെള്ളമൊഴുകാത്ത അവസ്ഥയയിലായടിരുന്നു. പൂതങ്കര ജി.പി.എം.യു.പി.സ്കൂളില്‍ ഒന്ന് മുതല്‍ ഏഴു വരെ ക്ലാസുകളിലുള്ള കുട്ടികളാണ് പഠിക്കുന്നത്. സാഹസപ്പെട്ടാണ് കുട്ടികള്‍ സ്കൂളിലെത്തിയിരുന്നത്. പാലവും അപ്രോച്ച് റോഡും ഒലിച്ചുപോയതോടെപൂതങ്കര ജി.പി.എം.യു.പി.സ്കൂളില്‍ കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍ കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: