കല്‍പ്പറ്റ : ദീര്‍ഘകാലമായി കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലയിലെ നേതാക്കള്‍ രാജിവെച്ച് ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ നല്കാന് തീരുമാനിച്ചതായി പത്രാസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എ. ആന്റണി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജോസഫ് പൂതക്കുഴി, ജില്ലാ സെക്രട്ടറിമാരായ സണ്ണി മാത്യു, എ.പി. കുര്യാക്കോസ്, കെ.എം. അബ്രഹാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് ഊരാശ്ശേരി, എം.എ. ബേബി, ചേലക്കല്‍ മത്തായി, ജോസ് ചാമക്കുഴി, കെ.ഡി.ബിജു, കുര്യന് പാറക്കല്‍, അബ്രഹാം പുല്ലന്‍കുന്നേല്‍, ജോസഫ് കുന്നത്ത്, പി.യു. വര്‍ഗീസ്, യൂത്ത്ഫ്രണ്ട് ജില്ലാജനറല്‍ സെക്രട്ടറിമാരായ ജിതേഷ് കുര്യാക്കോസ്, ജിനീഷ് മാത്യു, സിബി കാരിക്കാട്ടുകുഴി, കെ.വി. സോജി, കെ.എസ്.സി ജില്ലാ പ്രസിഡന്റ് അരുണ്‍ ചാക്കോ, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് ആന്റണി എന്നീ നേതാക്കളാണ് രാജിവെച്ചത്. 1964ല്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കേരള കോണ്‍ഗ്രസിന് പുനരുജ്ജീവിപ്പിക്കാനുള്ള ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും. മാര്‍ച്ച് ഒമ്പതിന് എറണാകുളത്ത് വിളിച്ചുചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷം പ്രവര്‍ത്തകരും തങ്ങളോടൊപ്പമാണെന്നും ഇവര്‍ അവകാശപ്പെട്ടു. യുഡിഎഫില്‍ ഉരുള്‍പൊട്ടല്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പലരും ബിഡിജെസിലേക്കും ബിജെപിയിലേക്കും ചേക്കേറിതുങ്ങിയിട്ടുണ്ട്. എന്നാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പാര്‍ട്ടി വിട്ടതെന്ന് യുഡിഎഫ് വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: