മാനന്തവാടി : ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് കസ്റ്റഡിയിലായതായി സൂചന. കോഴിക്കോട് സ്വദേശിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരനുമായ 35 വയസുള്ള യുവാവാണ് പോലീസ് കസ്റ്റഡിയിലായത്. തിരുനെല്ലി പഞ്ചായത്തിലെ ഒരു കോളനിയില്‍ ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട 30കാരിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി രണ്ട് പ്രാവശ്യം പീഡിപ്പിച്ചുവെന്ന പരാതിയിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. യുവതി ഇപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: