റിപ്പണ്‍ : റിപ്പണ്‍ ശ്രീസരസ്വതി വിദ്യാമന്ദിരം എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷഹര്ബാന് സൈതലവി ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കിറ്റ് വിതരണം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് യഹ്യാഖാന്‍ തലക്കല്‍ പ്രധാനധ്യാപിക സുമി ബൈജുവിന് കൈമാറി. വിദ്യാലയപ്രസിഡണ്ട് പി.എസ്.സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യനികേതന്‍ ജില്ലാനൈതിക് പ്രമുഖ് കെ.പി.ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്കൃതി ജ്ഞാന പരീക്ഷയില്‍ വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പോഡാര്‍ പ്ലാന്റേഷന് ഫാക്ടറി സൂപ്രണ്ട് ഗംഗാധരന് വിതരണം ചെയ്തു. പഞ്ചായത്തംഗം റസിയ, വിദ്യാലയക്ഷേമ സമിതി പ്രസിഡണ്ട് ബിനുതോമസ്, മാതൃസമിതി പ്രസിഡണ്ട് ബിന്ദുസുകുമാരന്‍, ക്ഷേമസമിതി സെക്രട്ടറി ജഗദീഷ്, ഇ.എം.ഉണ്ണികൃഷ്ണന്, രജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. ബൈജീഷ്, വിന്‍സെന്റ്, സുരേഷ്, പ്രജീഷ്, മാധവി, ധന്യ, ചന്ദ്രിക, കൃഷ്ണേന്ദു, രതി, രജനി, പ്രേമ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: