കല്‍പ്പറ്റ : ജില്ലയിലെ 12729 വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ഒന്‍പതിന് തുടങ്ങുന്ന എസ്എസ്എല്‍സി പരീക്ഷ എഴുതും. ഇതില്‍ സ്കൂള്‍ ഗോയിങ്ങ് വിഭാഗത്തില്‍ 6424 ആണ്‍കുട്ടികളും 6270 പെണ്‍കുട്ടികളുമാണുള്ളത്. 81 പ്രൈവറ്റ് കാന്റിഡേറ്റ്സും മറ്റു വിഭാഗത്തില്‍ നാലു പേരുമാണുള്ളത്. ജില്ലയില്‍ എണ്‍പത് സെന്ററുകളാണുള്ളത്. ഇതില്‍ 57 ഗവണ്മെന്റ് സ്കൂളുകളും 23 എയ്ഡഡ് സ്കൂളുകളുമാണ്. മാര്‍ച്ച് ഒന്‍പതിന് ആദ്യ പരീക്ഷയായ മലയാളം ഒന്നാം പേപ്പര്‍ ഉച്ചയ്ക്ക് 1.30 തുടങ്ങും. മാര്‍ച്ച് 23 വരെയാണ് പരീക്ഷ. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകളും വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകളും മാര്‍ച്ച് ഒന്‍പതിന് തുടങ്ങും. പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: