കല്‍പ്പറ്റ : സംസ്ഥാനം മാറിമാറി ഭരിച്ച ഇടതുവലത് മുന്നണികള്‍ കേരളത്തിന്റെ ശാപമായിമാറിയെന്നും സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നോട്ട് പോവാന്‍ ഇത് കാരണമായെന്നും ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍. ശിവരാജന് പറഞ്ഞു. ബിജെപി വയനാട് ജില്ലാ നേതൃശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ബദലായി ഒരു മൂന്നാംചേരി ഉയര്‍ന്നുവരും. ബിജെപി അതിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കാര്യത്തില്‍ ഇരുമുന്നണികളും ഒരേ തൂവല്പക്ഷികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സദാ കര്‍മ്മനിരതനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സ്വപ്നം സാക്ഷാത്കരിക്കാന്‍ കേരള ജനത ബിജെപിക്കൊപ്പം നില്ക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്താന്‍ ബിജെപി നേതൃത്വം നല്കുന്ന മുന്നണിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, കെ.സദാനന്ദന്, പള്ളിയറ രാമന്, പി.സി.മോഹനന് മാസ്റ്റര്‍, പി.ജി. ആനന്ദകുമാര്‍, കെ.മോഹന്‍ദാസ്, വി. മോഹനന്, ടി.എ. മാനു, കെ. പൊന്നു, ഇ.പി. ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: