Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമദ്-സീതാ സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 08:16 pm IST
in Samskriti

വായുപുത്രന്‍ പറഞ്ഞതുകേട്ട് സീതാദേവി ചോദിച്ചു.”വളരെ വ്യക്തമായ പദങ്ങളാല്‍ നിന്നെപ്പോലെയിങ്ങനെ സംസാരിക്കുന്നവര്‍ കുറവാണ്. രാമചന്ദ്രന്റെ ദാസനാണു നീയെന്നു പറഞ്ഞു. വാനരന്മാരുമായി മനുഷ്യര്‍ക്ക് മൈത്രിയുണ്ടായതെങ്ങനെ? തിരുമനസ്സില്‍ എന്നോടു വലിയ പ്രേമമുണ്ടെന്ന് നീ പറഞ്ഞതിനു കാരണവും പറയുക.

” ഈ ചോദ്യം കേട്ട് ഹനുമാന്‍ സീത പോയതിനുശേഷമുള്ള സംഭവങ്ങള്‍ വിവരിക്കുന്നു. രാമന്‍ മാനിന്റെ വേഷത്തിലെത്തിയ മാരീചനെ വധിച്ചു. ദേവിയെ തിരഞ്ഞുവരുമ്പോള്‍ ചിറകറ്റു കിടന്ന ജടായുവില്‍നിന്ന് സംഭവങ്ങള്‍ മനസ്സിലാക്കി. പിന്നെ വനത്തിലൂടെ ദേവിയെ അേന്വഷിച്ചു നടക്കുമ്പോള്‍ കബന്ധനു മോക്ഷം കൊടുത്തു.

ശബരിയുടെ ആശ്രമത്തിലെത്തി അവള്‍ക്ക് ദര്‍ശനവും പരമഗതിയും നല്‍കി. അവിടെനിന്നും ഋഷ്യമൂകാചലത്തിലെത്തിയപ്പോള്‍ ഞാന്‍ ബ്രഹ്മചാരിവേഷത്തിലെത്തി സ്വീകരിച്ചുകൊണ്ടുപോയി സുഗ്രീവനുമായി സഖ്യം ചെയ്യിച്ചു. ഇന്ദ്രപുത്രനായ ബാലിയെ വധിച്ച് സൂര്യപുത്രനെ വാനരരാജാവാക്കി സുഗ്രീവന്‍ ദേവിയെ അനേ്വഷിച്ചു കണ്ടുപിടിക്കാന്‍ ഓരോ ദിക്കിലേക്കും ഓരോ ലക്ഷംപേരെ നിയോഗിച്ചു.

യാത്രപുറപ്പെടാന്‍ നേരത്ത് രാമന്‍ എന്നോടു പറഞ്ഞു: ”പവനന്ദന, നീ സീതയോട് എന്റേയും ലക്ഷ്മണന്റെ കുശലം പറയണം എന്നെ പരിചയപ്പെടുത്താനും ദേവിക്കു വിശ്വാസം വരാനുമായി നാമാക്ഷരം കൊത്തിയ മോതിരം അടയാളമായി തന്നുവിട്ടു.”

ഇതുപറഞ്ഞ് തന്റെ ശിരസ്സില്‍ സൂക്ഷിച്ചിരുന്ന മുദ്രമോതിരമെടുത്ത് ആദരപൂര്‍വം സമര്‍പ്പിച്ചു. നമസ്‌കരിച്ച് കൈകൂപ്പി മാറിനിന്നു. മോതിരം കണ്ട് സീത ആനന്ദബാഷ്പം തൂകി. അതിനെ സ്വന്തം ശിരസ്സിലും കണ്ണിലും വച്ചു.

എന്നിട്ട് പറഞ്ഞു: ” കപിവര, നിങ്ങളിപ്പോള്‍ എന്റെ പ്രാണദാതാവാണ്. എനിക്കു പ്രിയം ചെയ്തവനാണ്. നിങ്ങള്‍ മഹാബുദ്ധിമാനും രാമനു പ്രിയങ്കരനുമാണ്. അങ്ങനെയല്ലാത്തൊരാളെ പ്രിയന്‍ എന്റെയടുത്തേക്ക് അയക്കില്ല. എന്റെ ആപത്തുകള്‍ നീ കണ്ടല്ലോ. എന്നോടു ദയതോന്നത്തക്കവണ്ണം നീയെല്ലാം രാമനോടു പറയണം. എനിക്ക് രണ്ടുമാസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. അതുവരെ ഞാന്‍ ഈ പ്രാണനെ ധരിച്ചുകൊണ്ടിരിക്കും.

അതിനകം വന്ന് രാവണനെ നിഗ്രഹിച്ച് എന്നെ രക്ഷിക്കുന്നതിന് നീ വേല ചെയ്യുക.”

ഹനുമാന്‍ പറഞ്ഞു-”ഞാന്‍ മടങ്ങിച്ചെന്ന് രാമനോട് ഇവിടത്തെ വര്‍ത്തമാനം അറിയിച്ചാലുടന്‍ അനുജനും സകലവാനര സൈന്യവുമായി എത്തുമെന്നതിനു സംശയമില്ല. പുത്രന്മാര്‍, സഹോദരന്മാര്‍, മന്ത്രിമാര്‍ എന്നിവരോടൊപ്പം രാവണനെയും മുഴുവന്‍ രാക്ഷസസൈന്യത്തെയും കാലാപുരിക്ക് അയക്കുമെന്നതിനും സംശയമില്ല.

എന്നിട്ട് ഭവതിയേയും കൊണ്ട് അയോദ്ധ്യക്ക് എഴുന്നള്ളും.” അപ്പോള്‍ സീതക്കൊരു സംശയം ”നൂറുയോജനയുള്ള സമുദ്രം വാനരസൈന്യത്തോടൊപ്പം കടക്കുന്നതെങ്ങനെ?” ഇതു മനസ്സിലാക്കി ഹനുമാന്‍ പറയുന്നു.

”മനുജ പരിവൃഢനെയുമവരജനെയുമന്‍പോടു മറ്റുള്ള വാനരസൈന്യത്തെയും ക്ഷണാല്‍

മമ ചുമലില്‍ വിരവിനൊടെടുത്തു കടത്തുവന്‍ മൈഥിലീ കിം വിഷാദം വൃഥാ മാനസേ?”

ശ്രീരാമനെയും ലക്ഷ്മണനെയും വാനരസൈന്യത്തെ മുഴുവനും ഞാന്‍ എന്റെ ചുമലിലെടുത്ത് കടല്‍ കടത്തും എന്നത് എഴുത്തച്ചന്‍ ഹനുമാനെക്കൊണ്ടു പറയിക്കുന്നതാണ്. എന്നാല്‍ മൂലത്തില്‍

തീര്‍ത്വായാസ്യത്യമേയാത്മാ വാനരാനീകപൈ സഹഃ

ഹനുമാനാഹ മേ സ്‌കന്ധമാരുഹ്യ പുരുഷര്‍ഷഭൗ

ആയാസ്വതഃ സസൈന്യശ്ച സുഗ്രീവോ വാനരേശ്വരഃ

വിഹായസാ ക്ഷണേനൈവ തീര്‍ത്യാ വാരിധി മാതതം

(രാമലക്ഷ്മണന്മാരായ ആ രണ്ടു നരവീരന്മാരും എന്റെ തോളില്‍ കയറി വരും. വാനരരാജാവായ സുഗ്രീവന്‍ സേനയോടുകൂടി ക്ഷണനേരംകൊണ്ട് ആകാശമാര്‍ഗത്തിലൂടെ കടല്‍ കടന്നുവരും) എന്നാണ് ഹനുമാനെ ഒന്നുയര്‍ത്താനായിരിക്കാം മുഴുവന്‍ പേരെയും ചുമലിലെടുത്ത് ഞാന്‍ കൊണ്ടുവരുമെന്ന് എഴുത്തച്ഛന്‍ പറയിച്ചത്. അതുകഴിഞ്ഞ് ഹനുമാന്‍ സീതയോടു വിട ചോദിക്കുന്നു.

”ശ്രീരാമചന്ദ്രന് വിശ്വാസം വരാനായി ഒരടയാളവും തരണം.” എന്നാവശ്യപ്പെട്ടു.

ദേവി ഉടനെ തന്നെ ചൂഢാമണി ശിരസ്സില്‍ നിന്നെടുത്ത് ഹനുമാന്റെ കൈയില്‍ കൊടുത്തു. ചൂഡാരത്‌നം കൈയില്‍ വാങ്ങിയിട്ട് ഹനുമാന്‍ രാമനു വിശ്വാസമുണ്ടാകാന്‍ വേണ്ടി രണ്ടുപേര്‍ക്കും മാത്രമറിയാവുന്ന ഒരു സംഭവം അടയാള വാക്യമായി പറയാനാവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.