കൊല്ലം: സ്‌കൂളുകളെ ശിശുസൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍സിഡിസി) കേരളാ റീജിയണല്‍ ഏര്‍പ്പെടുത്തിയ മികച്ച ശിശുസൗഹൃദ സ്‌കൂളിനുള്ള ജില്ലാതല അവാര്‍ഡ് പട്ടത്താനം ഗവ.എസ്എന്‍ഡിപി അപ്പര്‍ പ്രൈമറി സ്‌കൂളിന്. സ്‌കൂളുകളെ ശിശുസൗഹൃദമാക്കാനായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍, വിനോദോപാധികള്‍, അന്തരീക്ഷം, പെരുമാറ്റം, പഠനരീതി, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്.
















