കുന്നത്തൂര്‍: പോരുവഴി മലനട തെങ്ങമം റോഡ് വശങ്ങളിലെ കടകള്‍ക്ക് നേരെയുള്ള സാമൂഹ്യവിരുദ്ധ ആക്രമണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞദിവസം രാത്രി വായനശാല ജംഗ്ഷനിലെ കടകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം നടന്നു. വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപെട്ടു.
ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് മുന്നില്‍ സൂക്ഷിച്ചിരുന്ന തടികള്‍ തീയിട്ടു നശിപ്പിച്ചു. ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളും തകര്‍ത്തിട്ടുണ്ട്. രണ്ടു മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് ആക്രമണം നടക്കുന്നത്.
ശൂരനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണവും ആരംഭിച്ചു.
















