കൊല്ലം: രാഷ്‌ട്രീയമല്ല വലുത്… പാവപ്പെട്ട എന്റെ നാട്ടിലെ ജനങ്ങളാണ്. ഇത് തേവള്ളിക്കാരി കൗണ്‍സിലറുടെ വാക്കല്ല പ്രവൃത്തിയാണ്. വേനല്‍ ചൂട് കനത്തു.
കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാലം, ജനപ്രതിനിധികളെ തടഞ്ഞ് സമരം ചെയ്യുന്ന പ്രദേശവാസികള്‍. ഇങ്ങനെയൊക്കെയുള്ള വാര്‍ത്തകള്‍ നമുക്ക് മുന്നില്‍ ദിനംപ്രതി എത്തുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് തേവള്ളി കൗണ്‍സിലര്‍ കോകില എസ്.കുമാര്‍. സ്വന്തം ഡിവിഷന്‍ പരിധിയില്‍ കുടിവെള്ളമെത്തിക്കാന്‍ കുടവുമായി കോകില രംഗത്തുണ്ട്. കുട്ടി കോകില മുന്നിട്ടിറങ്ങിയപ്പോള്‍ പിന്നാലെ തേവള്ളിയെന്ന നാടും മുന്നിട്ടിറങ്ങി. ഇത് മാത്രമല്ല ബിജെപി അംഗമായ കോകിലയുടെ പ്രവര്‍ത്തികള്‍ ഇന്നു തേവള്ളിയില്‍ എല്ലാ മേഖലയിലുമുണ്ട്.
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തന്റെ ഡിവിഷന്റെ പ്രശ്‌നം അവതരിപ്പിക്കാനും ഈ കൊച്ചുമിടുക്കിക്ക് വലിയ ആവേശമാണ്. കോകിലയുടെ വാക്ക് ഗ്രഹിക്കാന്‍ മറ്റ് കൗണ്‍സിലര്‍മാരും കാതോര്‍ത്തിരിക്കും. കളങ്കമില്ലാത്ത മനസുമായി വികസനമെന്ന ലക്ഷ്യത്തിലേക്ക് തേവള്ളിയെ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കൗണ്‍സിലറുടെ പരിധിക്കപ്പുറമാണ് കോകിലയുടെ പ്രവര്‍ത്തനം.
















