കുമരകം: ഭാഗ്യത്തിന്റെ പൗര്‍ണ്ണമി ഇക്കുറി കടാക്ഷിച്ചത് കുമരകത്ത്. കേരള പൗര്‍ണ്ണമി ഭാഗ്യക്കുറിയുടെ ഒന്നാം സ മ്മാനം ലഭിച്ചത്ചക്രംപടി ആറ്റുചിറയില്‍ എ.വി.സുരേന്ദ്രനാണ്. ഞഋ152366 എന്ന മ്പരിനാണ് സമ്മാനം ലഭിച്ചത്. വി വിധ സീരിയലുകളില്‍ ഉള്ള 10ടിക്കറ്റുകള്‍ എടുത്തിട്ടുള്ളതിനാല്‍ പ്രോത്സാഹനസമ്മാനമായ 90,000 രൂപയും 65 ലക്ഷവും ഇദ്ദേഹത്തിന് ലഭിച്ചു. മരുമകന്റെ കോഴിക്കടയിലെ ജീവനക്കാരനാണ് സുരേന്ദ്രന്‍. കുമരകം മാര്‍ക്കറ്റില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന സുധിയില്‍ നിന്നും മിക്കവാറും 10ടിക്കറ്റുകള്‍ എടുക്കാറുണ്ട് സുരേന്ദ്രന്‍. ഇത്തവണയും സുധിയില്‍നിന്നും എടുത്ത ടിക്കറ്റാണ് സുരേന്ദ്രനെ കടാക്ഷിച്ചത്.
















