അടൂര്‍: കിണറുകള്‍ വറ്റിയെങ്കിലും തെളിനീരുറവ പ്രദേശവാസികള്‍ക്ക് അനുഗ്രഹമാകുന്നു.
പാറക്കൂട്ടംഭാഗത്തെ തെളിനീരുറവയാണ് പ്രദേശവാസികള്‍ക്ക് ഈകൊടിയ വേനലില്‍ ഉപയോഗിക്കുന്നത്. കുംഭച്ചൂടിന്റെ കാഠിന്യത്തില്‍ ഈഭാഗത്തെ കിണറുകളെല്ലാം വറ്റിവരണ്ടനിലയിലാണ്.എന്നാല്കൊടും വരള്‍ച്ചയിലും മലമുകളില്‍ നിന്നൊഴുകിവരുന്ന നീര്‍ച്ചാലിലെ വെളളമാണ് ഇവിടുത്തുകാര്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത്. കടുത്തവേനലില്‍ പോലും ഈനീരുറവ വറ്റാറില്ലെന്ന്പ്രദേശവാസികള്പറയുന്നു.കുന്നിന്മുകളില് നിന്ന്ഒലിച്ചിറങ്ങി താഴേക്ക്പതിക്കുന്ന നീരുറവയില്‍ പൈപ്പ്പിടിപ്പിച്ചാണ് വെളളം ശേഖരിക്കുന്നത്.ഈനീര്ച്ചാല് ഒരുകിലോമീറ്ററോളം ദൂരം ഒഴുകി സമീപത്തെ പാടത്തെ ജലസമ്യദ്ധമാക്കുന്നു.ശുദ്ധജലവിതരണത്തിനായി ലക്ഷങ്ങള്ചിലവിട്ട് പ്രദേശങ്ങളില്‍ സ്ഥാപിച്ച ജലവിതരണപൈപ്പുകള്‍ നോക്കുകുത്തിയാകുമ്പോഴാണ് പ്രക്യതി കനിഞ്ഞു നല്കിയനീരുറവ നാട്ടുകാര്‍ക്ക് ആശ്വാസമാകുന്നത്.അമ്പതോളം കുടുബങ്ങള്‍ ഇവിടത്തെ വെളളം ഉപയോഗിക്കുന്നുണ്ട്.മലമുകളിലെ വ്യക്ഷങ്ങളുടെചുവട്ടിലൂടെ ഔഷധസസ്യങ്ങളെയും വളളിപടര്പ്പുകളേയും തഴുകിയെത്തുന്ന വെളളത്തിന് കുളിര്മ്മയുളളതിനാല് ഈവെളളത്തില് കുളിക്കുവാന്‍ നിരവധിപേരാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: